നഗരത്തിലെ സ്വകാര്യ എൻജി.കോഴ്‌സ് ഫീസ് 10 ശതമാനം വർധിപ്പിച്ചു

fees collage

ബെംഗളൂരു : കർണാടകത്തിൽ സ്വകാര്യ കോളേജുകളിലെ എൻജിനിയറിങ്, ആർക്കിടെക്ചർ കോഴ്‌സുകൾക്ക് 2024-25 അധ്യയനവർഷം 10 ശതമാനം ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി.

ഉന്നതവിദ്യാഭ്യാസമന്ത്രി എം.സി. സുധാകർ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺ പ്രകാശ് പാട്ടീൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാ

സ്വകാര്യ പ്രൊഫഷണൽ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വർധിപ്പിച്ച ഫീസ് നിരക്ക് ഉടൻ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.എസ്. ശ്രീകർ പറഞ്ഞു.

15 ശതമാനം വർധനയാണ് കർണാടക അൺ എയ്ഡഡ് പ്രൈവറ്റ് എൻജിനിയറിങ് കോളേജസ് അസോസിയേഷൻ (കെ.യു.പി.ഇ.സി.എ.) ആവശ്യപ്പെട്ടിരുന്നത്.

കഴിഞ്ഞ ബി.ജെ.പി. സർക്കാർ 2023-24 വർഷം 10 ശതമാനം ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയിരുെന്നങ്കിലും 2023-ൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇത് ഏഴുശതമാനമായി കുറച്ചു.

ഇത് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതായി സ്വകാര്യകോളേജുകൾ സർക്കാരിനെ അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us