ദേഹത്ത് മൂത്രമൊഴിച്ചു: സുഹൃത്തിനെ യുവാവ് കുത്തി കൊലപ്പെടുത്തി 

death murder

ലഖ്‌നൗ: മദ്യപിച്ചതിന് ശേഷം ദേഹത്തേക്ക് മൂത്രമൊഴിച്ച സുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സിക്കന്തരാബാദ് സ്വദേശി രാഹുല്‍ കുമാര്‍(32)നെയാണ് സുഹൃത്തായ അങ്കുര്‍ കുമാര്‍ കൊന്നത്. വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് ഉറങ്ങുന്നതിനിടെയാണ് പ്രതി രാഹുലിനെ ആക്രമിച്ചത്. നിരവധി തവണ കുത്തേറ്റ രാഹുല്‍ സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരണപ്പെടുകയായിരുന്നു. രാഹുലും പ്രതിയായ അങ്കുറും ഉള്‍പ്പെടെ സുഹൃത്തുക്കളായ അഞ്ചംഗസംഘം വ്യാഴാഴ്ച രാത്രി ഒരു പാര്‍ട്ടിക്ക് പോയിരുന്നു. പാര്‍ട്ടിയില്‍വെച്ച്‌ മദ്യപിച്ച്‌ കാറില്‍ മടങ്ങിയ സുഹൃത്തുക്കള്‍ യാത്രയ്ക്കിടെ മൂത്രമൊഴിക്കാൻ വേണ്ടി വാഹനം നിര്‍ത്തി. ഇതിനിടെ രാഹുല്‍ തമാശ രൂപേണ അങ്കുറിന്റെ ദേഹത്ത് മൂത്രമൊഴിച്ചു.…

Read More

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുമകുരുവിലെ തുരുവേകെരെ താലൂക്കിലെ കുനികെനഹള്ളി വനമേഖലയിൽ ആണ് സംഭവം. ഗോപി (35)എന്ന യുവാവ് ആണ് മരിച്ചത്. മരണത്തിൽ ഗോപിയുടെ കുടുംബാംഗങ്ങൾ ദുരൂഹതയുള്ളതായി അർപ്പിച്ചു. ദണ്ഡിനശിവര പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. ദണ്ഡിനശിവർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Read More

വയനാട് ഉപേക്ഷിക്കാൻ ഒരുങ്ങി രാഹുൽ ഗാന്ധി 

ന്യൂഡൽഹി: വയനാട് മണ്ഡലം ഉപേക്ഷിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി. റായ്ബറേലി സീറ്റ് നിലനിർത്തും. തീരുമാനം വൈകാതെ കേരള നേതൃത്വത്തെ അറിയിക്കും. വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. മണ്ഡലത്തില്‍ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അഭ്യൂഹം ഉണ്ട്. എന്നാല്‍ അതിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കണം എന്ന തീരുമാനത്തിലാണ് നേതൃത്വം. രാഹുലിന് പകരക്കാരനായി കേരളത്തിലെ തന്നെ ഒരാള്‍ ജനവിധി തേടിയേക്കും. മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചത്. റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ…

Read More

കോൺഗ്രസ്‌ പാർലിമെന്ററി പാർട്ടി ചെയർപേഴ്സണായി സോണിയ ഗാന്ധി 

ന്യൂഡൽഹി: കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സണായി സോണിയാ ഗാന്ധി എം.പിയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജൻ ഖാർഗെയാണ് സോണിയയുടെ പേര് നിർദേശിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരൻ ഗൗരവ് ഗോഗോയ്, താരിഖ് അൻവർ എന്നിവർ പിന്തുണയ്ക്കുകയും ചെയ്തു. ശനിയാഴ്ച ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് സോണിയാഗാന്ധിയെ ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് നിർദേശിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെത്തണമെന്ന് പാർലമെന്ററി പാർട്ടി യോഗം പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

Read More

സ്ത്രീധന പീഡനം; ഭർതൃ വീട്ടുകാർ യുവതിയെ കൊലപ്പെടുത്തി 

ബെംഗളൂരു: സ്ത്രീധന പീഡനത്തെച്ചൊല്ലിയുണ്ടായ പ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ. കുവെമ്പ് നഗരത്തിലെ ഐ ബ്ലോക്കിലാണ് ഇന്നാണ് സംഭവം നടന്നത്. അഭിഷേക് ഭാര്യാസഹോദരൻ രവികുമാർ എന്നിവരാണ് പ്രതികൾ. ബമൈദ അഭിഷേകിനെ സഹോദരൻ രവികുമാർ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കുവെംപു നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. സംഭവത്തിൽ കുവെംപു നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

ഭർത്താവിനോടുള്ള വിരോധം തീർക്കാൻ ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മ കസ്റ്റഡിയിൽ 

ആലപ്പുഴ: മാന്നാറില്‍ ഒന്നര വയസ്സുകാരനെ അമ്മ ക്രൂരമായി മര്‍ദിച്ചു. കുട്ടംപേരൂര്‍ സ്വദേശിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മര്‍ദിച്ചത്. തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് നോക്കുന്നില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ മര്‍ദിച്ചതെന്നും യുവതി പോലീസില്‍ മൊഴി നല്‍കി. വിദേശത്തുള്ള ഭര്‍ത്താവിന് കുഞ്ഞിനെ മര്‍ദിക്കുന്ന വീഡിയോ അയച്ച്‌ നല്‍കിയിരുന്നു. ഇയാളുടെ നാലാമത്തെ ഭാര്യയാണ് യുവതി. മറ്റൊരാളെക്കൂടി വിവാഹം ചെയ്തതിന് ശേഷമാണ് ഇയാള്‍ വിദേശത്തേക്ക് പോയതെന്നാണ് വിവരം. കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

വനമേഖലയിൽ 34 കുരങ്ങുകളുടെ ജഡങ്ങൾ; വിഷം നൽകി ബോധം കെടുത്തി തലക്കടിച്ച് കൊന്നു 

ബെംഗളൂരു: ചിക്കമംഗളൂരുവിലെ എൻ ആർ പുര താലൂക്കിലെ ബാലെഹോന്നൂരിനടുത്ത് ചിക്ക അഗ്രഹാരയ്‌ക്ക് സമീപമുള്ള വനമേഖലയിലെ റോഡരികില്‍ വെള്ളിയാഴ്ച 34 ഓളം കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കുരങ്ങുകളുടെ ജഡം കണ്ട നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും സ്ഥലത്തെത്തി സാമ്പിളുകള്‍ പരിശോധനയ്‌ക്കായി ശേഖരിച്ചു. 14 ആണ്‍ കുരങ്ങുകളുടെയും 16 പെണ്‍ കുരങ്ങുകളുടെയും 4 കുട്ടിക്കുരങ്ങുകളുടെയും ജഡങ്ങളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇവക്ക് വിഷബാധയേറ്റതാണെന്നാണ് സംശയിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് ചത്ത കുരങ്ങുകളുടെ പോസ്റ്റ്‌മോർട്ടം നടത്തി കൂടുതല്‍ പരിശോധനയ്‌ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. നാല് കുഞ്ഞുങ്ങളുള്‍പ്പെടെ 34 കുരങ്ങുകളാണുണ്ടായിരുന്നതെന്ന്…

Read More

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക്

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. ഐകകണ്‌ഠേനയാണ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയത്. ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിരവധി ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചാരണം നയിച്ച രാഹുല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമാകണം എന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൊഴിലില്ലായ്മ, ഭരണഘടനാ സംരക്ഷണം, വിലക്കയറ്റം, അഗ്നിവീര്‍ അടക്കമുള്ള നിരവധി വിഷയങ്ങളാണ് രാഹുല്‍ പ്രചാരണ വേളയില്‍ ചര്‍ച്ചയാക്കിയത്. ഈ വിഷയങ്ങളെല്ലാം ഇനിയും പ്രാധാന്യത്തോടെ…

Read More

യുവതിയുടെ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: പ്രണയത്തിൽ ആയിരുന്ന യുവതിയുടെ നഗ്നദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി യുവതിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ യുവാവ് യുവതിയുടെ നഗ്നവീഡിയോ മൊബൈലിൽ ചോർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതുമൂലം കുടുംബത്തിൻ്റെ മാനം നഷ്ടപ്പെടുമെന്ന് ഭയന്ന് കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയാണ് ഉണ്ടായത്. മഹാദേശ്വര കുന്നിന് സമീപം തലബെട്ടയിൽ ആണ് സംഭവം നടന്നത്. മൂന്നു പേരുടെ നില ഗുരുതരമാണ്. മഹാദേശ്വർ കുന്നിലെ മഹാദേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തലബെട്ടയിലെത്തിയ…

Read More

കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; 19 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

ബെംഗളൂരു: ബിദറിലെ ജി.എൻ.ഡി കോളേജില്‍ ഇരുവിഭാഗം വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 19 വിദ്യാർഥികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു. കോളേജ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ മതപരമായ ഗാനം വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. ഇതുസംബന്ധിച്ച അന്വേഷണം പൂർത്തിയാവുന്നതുവരെ 19 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാൻ അഞ്ചു അധ്യാപകരടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചു. കോളേജ് ഫെസ്റ്റിനിടെ ‘ജയ് ശ്രീറാം’ ഗാനം വെച്ചത് ഒരു വിഭാഗം വിദ്യാർഥികള്‍ ചോദ്യം ചെയ്തതോടെ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തില്‍ ഗാന്ധിഗഞ്ജ് പോലീസ് കേസെടുത്തു.

Read More
Click Here to Follow Us