പരിസ്ഥിതി ദിനത്തിൽ വേറിട്ട ചുവടുമായി ബെം​ഗളൂരു ലുലു മാൾ

ബെം​ഗളൂരു. പരിസ്ഥിതി ദിനത്തിൽ പ്രകൃതിസംരക്ഷണത്തിന്റെ ശബ്ദമായി ബെം​ഗളൂരു ലുലു മാൾ.

പ്ലാസ്റ്റിക്ക് ഉപയോ​ഗം കുറയ്ക്കാനും, റീസൈക്കിൾ ചെയ്യാനും ഉതകുന്ന ഇൻസാറ്റാ ബിൻ സംവിധാനം മാളിൽ സ്ഥാപിച്ചു.

ആത്യാധുനിക രീതിയിലുള്ള മാലിന്യ സംസ്കരണം, നൂതന സാങ്കേതിക വിദ്യകൾ കൂട്ടിയിണക്കിയുള്ള പ്രകൃതി സംരക്ഷണം, പരിസ്ഥിതി പ്രവർത്തകർക്ക് പിന്തുണ നൽകുക തുടങ്ങി വേറിട്ട ചുവടുമായാണ് ബെം​ഗളൂരു ലുലു മാൾ ഇത്തവണ, പരിസ്ഥിതി ദിനത്തെ വരവേറ്റത്.

പ്രകൃതി സംരക്ഷണവും, സുസ്ഥിര വികസനവും ലക്ഷ്യമിട്ട്, ഇൻസ്റ്റ ബിൻ, 1000 മരങ്ങൾ വച്ചു പിടിപ്പിയ്ക്കാനുള്ള പദ്ധതി, പരിസ്ഥിതി സംരക്ഷകരെ ഒന്നുചേർക്കാനും, ആദരിക്കാനുമുള്ള വാൾ ഓഫ് ഫെയിം എന്നീ പദ്ധതികൾ മാളിൽ നടപ്പിലാക്കി.

പ്ലാസ്റ്റിക്ക് ഉപയോ​ഗം കുറയ്ക്കാനും, റീസൈക്കിൾ ചെയ്യാനും ഉതകുന്ന ഇൻസാറ്റാ ബിൻ സംവിധാനം മാളിൽ സ്ഥാപിച്ചു.

ഉപയോ​ഗിച്ച ഒരു പ്ലാസ്റ്റിക്ക് കുപ്പി ഇതിലേയ്ക്ക് നിക്ഷേപിക്കുമ്പോൾ അത് റീസൈക്കിൾ ചെയ്യാനായി ശേഖരിക്കുന്നതിനൊപ്പം, നിക്ഷേപിച്ചയാൾക്ക് മെഷീനിൽ നിന്ന് ഒരു ടോക്കണും ലഭിക്കും.

ഇത് മാളിലെ ലൊയാലിറ്റി ഡെസ്കിൽ നൽകിയാൽ, പകരം ഷോപ്പിങ് വൗച്ചറും നേടാം.

ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പായ ഇന്സ്റ്റാ​ഗുഡ് ടെക്നോളജീസാണ് ഈ മെഷിൻ വികസിപ്പിച്ചത്.

ഇതിനോടൊപ്പം 1000 മരങ്ങൾ നട്ട് പിടിപ്പിക്കുന്നതിനുളള വിപുലമായ നടപടികളും ലുലു മാളിൽ ആരംഭം കുറിച്ചു, മാളിൽ സന്ദർശനത്തിനെത്തുന്ന ആർക്കും ഇതിൽ പങ്കാളിയാകാം.

പദ്ധതിയിൽ പങ്കാളികളാവുന്നവരുടെ പേരിൽ തന്നെയാണ് മരങ്ങൾ നട്ടുപിടിപ്പിക്കുക.

പുറമെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷകരെ ഒന്നുചേർത്ത് ആദരിക്കുകയും, അവരുമായി ആശയവിനിമയം നടത്താനും, അവരുടെ ശ്രദ്ധേയമായ പ്രവർത്തികൾ പ്രദർശിപ്പിക്കാനുമായി, വാൾ ഒാഫ് ഫെയിം എന്ന പേരിൽ പ്രത്യേക പരിപാടിയും, പ്രദർശനവും, ലുലുമാളിൽ ഒരുക്കിയിട്ടുണ്ട്.

ലുലു കർണാടക റീജിയണൽ ഡയറക്ട്ർ ഷെരീഫ് കെ കെ. റീജിയണൽ മാനേജർ ജമാൽ കെ പി., ലുലുമാൾ ബെം​ഗളൂരു ജനറൽ മാനേജർ കിരൺ പുത്രൻ, ഡി‍ജിഎം ആകാശ് കൃഷ്ണൻ, ​ഗ്രീൻ മൈക്ക് സ്ഥാപക അക്ഷത ഭദ്രന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും, സുസ്ഥിരമായ പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിലേയ്ക്കുമുള്ള ചുവടുവയ്പാണ് ലുലു മാൾ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു മാൾ, ബെം​ഗളൂരുമാൾ ജനറൽ മാനേജർ കിരൺ പുത്രൻ വ്യക്തമാക്കി.

ഗ്രീൻ മൈക്ക് എന്ന പരിസ്ഥിതി സംഘടനയുമായി ചേർന്നാണ് ലുലുമാൾ പരിപാടിസംഘടിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us