ആഗ്ര: ബിജെപി 400 സീറ്റ് നേടാനാവാത്തതിന്റെ വിഷമത്തില്‍ ടെലിവിഷൻ നിലത്തിട്ട് പൊട്ടിച്ച് രാഷ്ട്രീയ ഹിന്ദു പരിഷത്ത് പ്രസിഡന്റ് ഗോവിന്ദ് പരാശർ. ഉത്തർപ്രദേശിലെ ആഗ്രയിലെ ഓഫീസിലെ ടി.വിയാണ് തല്ലിപ്പൊളിച്ചത്. തെരഞ്ഞെടുപ്പ് ഫലം കാണുന്നതിനിടൊണ് ഇയാള്‍ ടി.വി എടുത്ത് നിലത്തിടുന്നത്. എന്നിട്ടും ദേഷ്യം തീരാത്തതിന് ടിവിയില്‍ കയറി ചവിട്ടുന്നുമുണ്ട്. ആ സമയം എൻ.ഡി.എക്ക് 296ഉം ഇൻഡ്യ സഖ്യത്തിന് 229 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. രണ്ട് പ്രവർത്തകർ വന്ന് അദ്ദേഹത്തെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനം. 400…
Read MoreDay: 4 June 2024
ഓരോ സംസ്ഥാനവും ആർക്കൊപ്പം നിന്നു? അറിയാം വിശദമായി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ ബിജെപി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ബിജെപിയുടെ കോട്ടകളില്‍ വിള്ളലുണ്ടാക്കിയാണ് ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം. ഇടതുസഖ്യത്തെ തടഞ്ഞുനിര്‍ത്തി മധ്യപ്രദേശില്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. സംസ്ഥാനത്തെ 29 സീറ്റുകളിലും ബിജെപി വിജയം ഉറപ്പിച്ചു. ഡല്‍ഹിയിലെ ഏഴു സീറ്റും ഒപ്പം നിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസും ആം ആദ്മിയും ഒരുമിച്ച് നിന്ന് മത്സരിച്ചെങ്കിലും മുഴുവന്‍ സീറ്റുകളിലും വിജയം ബിജെപിക്കൊപ്പമായിരുന്നു. ഗുജറാത്തിലെ 26 സീറ്റുകളില്‍ 25 സീറ്റുകളും ബിജെപി നേടി. ഒരു സീറ്റ് കോണ്‍ഗ്രസ് വിജയിച്ചു. പശ്ചിമബംഗാളിൽ 42 സീറ്റുകളില്‍ 29…
Read More‘സജീവ രാഷ്ട്രീയത്തിൽ ഇനി ഇല്ല’ സാധാരണ പ്രവർത്തകനായി തുടരുമെന്ന് മുരളീധരൻ
തൃശൂർ: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാർട്ടിയെ സമ്മർദത്തിലാക്കി തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി മുരളീധരൻ. സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്ന താൻ പാർട്ടി കമ്മറ്റികളില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. സാധാരണ പ്രവർത്തകനായി തുടരും. തൃശൂരില്‍ എന്തോ മലമറിക്കാനായി കൊണ്ടുവന്നതെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം തന്നെ തൃശൂരിലേക്ക് കൊണ്ടുവന്നതെന്നും മുരളീധരൻ ആരോപിക്കുന്നുണ്ട്. നഷ്ടമായ പാർട്ടി വോട്ടുകള്‍ കുറച്ച് ബിജെപിയിലേക്ക് പോയി എന്നു മുരളിധരൻ ആരോപിക്കുന്നു. തോല്‍വിയില്‍ ആരെയും കുറ്റം പറയുന്നില്ലെങ്കിലും നേതൃത്വത്തോടുള്ള അസ്വാരസ്യം മുരളിയുടെ വാക്കുകളിൽ വ്യക്തമാണ്. തല്‍ക്കാലം സ്വന്തം നാട്ടില്‍ രാശിയില്ലെന്ന് പറഞ്ഞു വയ്ക്കുന്ന മുരളിധരൻ ഇനി തൃശൂരില്‍…
Read Moreഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിന് കനത്ത തോൽവി
ബെംഗളൂരു: ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിന് ഞെട്ടിക്കുന്ന തോൽവി. ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച ഡി.കെ സുരേഷിന് വലിയ മാർജിനിൽ തോൽക്കുകയായിരുന്നു. ബി.ജെ.പിയുടെ സി.എൻ മഞ്ജുനാഥിനോടാണ് സുരേഷ് കനത്ത തോൽവി വഴങ്ങിയത്. മൂന്ന് തവണ എം.പിയായ ഡി.കെ സുരേഷിന് 2.69 ലക്ഷം വോട്ടിന്റെ തോൽവിയാണ് ഉണ്ടായത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ 10 ലക്ഷത്തിൽ കൂടുതൽ വോട്ടുകൾ മഞ്ജുനാഥ് നേടിയപ്പോൾ എട്ട് ലക്ഷത്തിലേറെ വോട്ടുകളാണ് ഡി.കെ സുരേഷിന് കിട്ടിയത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മരുമകനുമാണ് മഞ്ജുനാഥ്.…
Read Moreവാരണാസിയിൽ മോദിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവ്
ന്യൂഡൽഹി: രാജ്യത്താകെ അലയടിച്ച ‘ഇന്‍ഡ്യാ’ തരംഗത്തിൽ കുലുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വാരണാസിയിൽ മോദിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവാണ് സംഭവിച്ചത്. 2014 ല്‍ അരവിന്ദ് കെജ്രിവാളിനെ മൂന്നര ലക്ഷം വോട്ടുകള്‍ക്കും 2019 ല്‍ സമാജ്വാദി പാര്‍ട്ടിയുടെ ശാലിനി യാദവിനെ 4,79,000 വോട്ടുകള്‍ക്കുമാണ് മോദി പരാജയപ്പെടുത്തിയത്. ഇക്കുറി അത് അഞ്ച് ലക്ഷമായി ഉയര്‍ത്താമെന്ന പ്രധാനമന്ത്രിയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മണ്ഡലത്തില്‍ മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ആറായിരത്തിലേറെ വോട്ടിന് മോദി പിന്നില്‍ പോകുന്ന കാഴ്ചവരെ കണ്ടു. ഇന്‍ഡ്യാ…
Read Moreകേരളത്തിൽ ശനിയാഴ്ച്ച വരെ ശക്തമായ മഴ
തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തമിഴ്നാടിനും സമീപ പ്രദേശത്തായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ആന്ധ്രാ തീരത്തിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്ത് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്.
Read Moreപ്രേമലു 2 2025 ൽ തിയേറ്ററുകളിൽ എത്തും
മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പ്രേമലു. പ്രേമലുവിന്റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഏപ്രിലില്‍ ആയിരുന്നു പ്രേമലു 2 ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രം 2025ല്‍ തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും. എന്താണ് എങ്കിലും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ജനങ്ങള്‍.
Read Moreഗൃഹപ്രവേശന പരിപാടിയിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യ വിഷബാധയേറ്റതായി പരാതി
ബെംഗളൂരു: ഗൃഹപ്രവേശന പരിപാടിയിൽ ഭക്ഷണം കഴിച്ച് നാൽപ്പതിലധികം പേർ ഗുരുതരാവസ്ഥയിൽ. മെയ് 31 ന് നടന്ന ഭവന സന്ദർശനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. വീട്ടിൽ കയറിയവരെല്ലാം ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണം കഴിച്ച് ഞായറാഴ്ച 26 പേർക്കും തിങ്കളാഴ്ച 13 പേർക്കും ഛർദ്ദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെട്ടു. ഇവരിൽ 17-ലധികം പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ സുഖം പ്രാപിച്ചു. ഭക്ഷ്യവിഷബാധയേറ്റ എല്ലാവരും സുഖം പ്രാപിച്ചതായി ഹെൽത്ത് ഓഫീസർ ഡോ.കുമാരസ്വാമി അറിയിച്ചു. ഗൃഹപ്രവേശന പരിപാടിയിൽ 350-ലധികം പേർ പങ്കെടുത്തു ഭക്ഷണം കഴിച്ചതായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച…
Read Moreപ്രജ്വല്‍ രേവണ്ണ 44,000 വോട്ടിന് തോറ്റു
ബെംഗളൂരു: ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ തോറ്റു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്.
Read Moreരാഹുല്‍ ഗാന്ധി വൻ ലീഡിലേക്ക്
വയനാട്: ലോക്സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വൻ ലീഡിലേക്ക്. ഭൂരിപക്ഷം ഇതിനകം മൂന്നു ലക്ഷം കടന്നു. രാഹുല്‍ 567586 വോട്ടു നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സി.പി.ഐയിലെ ആനി രാജക്ക് അതിന്റെ പകുതി വോട്ടുപോലും നേടാനായില്ല. രാഹുലിന്‍റെ ഭൂരിപക്ഷം 2,10,472 പിന്നിട്ടു. വമ്പൻ അവകാശവാദങ്ങളുമായി ചുരം കയറിയെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ഓളമുണ്ടാക്കാനായില്ല. 97,856 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണലിന്റെ ഈ ഘട്ടത്തില്‍തന്നെ രാഹുല്‍ വയനാട്ടില്‍ ജയമുറപ്പിച്ചുകഴിഞ്ഞു. 2019ല്‍ രാഹുലിന്റെ ഭൂരിപക്ഷം 4,31,770 (കിട്ടിയ വോട്ട്: 7,06,367) വോട്ടുകളായിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി പി.പി.…
Read More