ബെംഗളൂരു: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ എഐ ഉപയോഗിച്ച് നിര്‍മിച്ച നഗ്ന ചിത്രം ഓണ്‍ലൈനില്‍ പ്രചരിച്ചതായി മാതാപിതാക്കളുടെ പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നഗരത്തിലെ സൈബര്‍ ക്രൈം സെല്ലിലാണ് പരാതി നല്‍കിയത്. നഗരത്തിലെ പ്രശസ്തമായ സിബിഎസ്‌ഇ സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ നഗ്നചിത്രമാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. കൗമാരക്കാരിയായ മകളുടെയും മറ്റൊരു വിദ്യാര്‍ത്ഥിനിയുടെയും നഗ്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചതായി മാതാപിതാക്കള്‍ പരാതിയില്‍ ഉന്നയിച്ചു. സ്‌കൂളിന്റെ പേരിലുള്ള 50ല്‍ പരം അംഗങ്ങളുള്ള അനൗദ്യോഗിക ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ ഈ മാസം 24നാണ് 15 വയസ്സുള്ള പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പെണ്‍കുട്ടിയുടെ…
Read MoreMonth: May 2024
മാനസിക ബുദ്ധിമുട്ട് നേരിട്ടു; പരാതിയുമായി നടി ദേവനന്ദയുടെ കുടുംബം
കൊച്ചി: സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാലതാരം ദേവനന്ദ. ദേവനന്ദയുടെ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ദേവനന്ദയുടെ അച്ഛനാണ് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. എറണാകുളം സൈബർ പൊലീസില്‍ ആണ് ദേവനന്ദയുടെ അച്ഛൻ പരാതി നല്‍കിയത്. അടുത്തിടെയാണ് ദേവനന്ദയുടെ അഭിമുഖത്തിലെ ഒരു ഭാഗം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചത്. ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ‘പുതിയ തലമുറയിലെ കുട്ടികള്‍ ഒരുപാട് മാറിയെന്നും ക്യൂട്ട്‍നെസ് നോക്കി നില്‍ക്കുന്നവരല്ലെന്നും ദേവനന്ദ അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമർശമാണ് വ്യാപക വിമർശനത്തിനും ട്രോളുകള്‍ക്കും…
Read More85 കോടി രൂപയുടെ അഴിമതിയാരോപണം; സർക്കാർ ജീവനക്കാരൻ ജീവനൊടുക്കി
ബെംഗളൂരു : അഴിമതിയാരോപണം ഉയർന്നതിനെത്തുടർന്ന് കർണാടക മഹർഷി വാത്മീകി ഷെഡ്യൂൾഡ് ട്രൈബ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി. ശിവമോഗ സ്വദേശിയായ ചന്ദ്രശേഖരാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. പുറത്തുപോയ ബന്ധുക്കൾ മടങ്ങിയെത്തിയതോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ ചന്ദ്രശേഖറിന്റെ മൃതദേഹം കണ്ടെത്തിയത്. 85 കോടിരൂപ വകമാറ്റി ചെലവഴിച്ചതിൽ ചന്ദ്രശേഖർ അടക്കമുള്ള ഏതാനും ജീവനക്കാർക്കെതിരേ ആരോപണമുയർന്നിരുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേടിനുപിന്നിലെന്നും തന്നെ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
Read Moreപ്രജ്ജ്വലിനെതിരേ ഹാസനിൽ പ്രതിഷേധം സംഘടിപ്പിക്കും
ബെംഗളൂരു : ലൈംഗികപീഡനക്കേസിൽപ്പെട്ട ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ഹാസനിൽ വൻ പ്രതിഷേധം സംഘടിപ്പിക്കും. ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പീപ്പിൾസ് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. രാവിലെ 10.30-ന് ഹേമാവതി പ്രതിമയ്ക്കുമുന്നിൽനിന്ന് റാലിയാരംഭിക്കും. തുടർന്ന് സമ്മേളനം നടക്കും. എഴുത്തുകാരി രൂപ ഹാസൻ, ആക്ടിവിസ്റ്റുകളായ മമത ശിവു, സുവർണ ശിവപ്രസാദ്, ഇന്ദ്രമ്മ, പ്രമീള, ഡോ. ഭാരതി രാജശേഖർ, ഡോ. രംഗലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകും. പ്രതിഷേധത്തിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്ന് ഇവർ വാർത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. പ്രജ്ജ്വൽ തന്റെ പദവി ദുരുപയോഗംചെയ്ത് ഒട്ടേറെ…
Read Moreസ്വർണ വിലയിൽ വീണ്ടും വർധന
കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയില്‍ വർധന. 160 രൂപ വർധിച്ച് പവൻ വില 53,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 6,685 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 53,320 രൂപയായിരുന്നു ഒരു പവന്‍റെ വില. ഈ മാസത്തിലെ ഏറ്റവും കൂടി വിലയായ 55,120 രൂപ മേയ് 20നും ഏറ്റവും കുറഞ്ഞ വിലയായ 52,440 രൂപ മേയ് 1നും രേഖപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്.
Read Moreസംസ്കാര ചടങ്ങുകൾക്ക് പണമില്ല; പങ്കാളിയുടെ മൃതദേഹം ചാക്കിൽ സൂക്ഷിച്ച് 53 കാരൻ
ഇന്ദോർ: മരണാനന്തര ചടങ്ങുകള്‍ നിർവഹിക്കാൻ പണമില്ലാത്തതിനാല്‍ ജീവിത പങ്കാളിയുടെ മൃതദേഹം 55കാരൻ മൂന്നുദിവസം വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് ചാക്കിലാക്കിയ മൃതദേഹം റോഡില്‍ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. 10 വർഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു 57കാരിയായ ആശ നർഗാവെയും 55കാരനായ മദൻ നർഗാവെയും. ദീർഘനാളായി കരള്‍ സംബന്ധമായ അസുഖവും മറ്റും ഇവർക്കുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായി. തുടർന്നുണ്ടായ സ്വാഭാവിക മരണമാണ് സ്ത്രീയുടേതെന്നും പോലീസ് പറഞ്ഞു. ചന്ദൻ നഗർ പ്രദേശത്ത് ഞായറാഴ്ചയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ 57കാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ പരിക്കേറ്റ പാടുകള്‍…
Read Moreകർണാടക ആർടിസിയുടെ കേരളത്തിലേക്കുള്ള സർവീസ്; ഒരു മാസത്തിനകം ഓടിത്തുടങ്ങാൻ കൂടുതൽ അംബാരി ബസുകൾ
ബെംഗളൂര: കേരളത്തിലേക്ക് കൂടുതൽ മൾട്ടി ആക്സിൽ സ്ലീപ്പർ എസി ബസ് സർവീസുകൾ തുടങ്ങാൻ കർണാടക ആർടിസി. എറണാകുളത്തേക്ക് അംബാരി ഉത്സവും കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് അംബാരി ഡ്രീം ക്ലാസ് സർവീസുകളുമാണ് ആരംഭിക്കുന്നത്. പുതിയ ബസുകൾ ലഭിക്കുന്നതോടെ ഒരു മാസത്തിനുള്ളിൽ സർവീസ് തുടങ്ങും. നിലവിൽ എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കാണ് വോൾവോയുടെ അംബാരി ഉത്സവ് സർവീസുള്ളത്. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലേക്ക് നിലവിലോടുന്ന ഐരാവത് ക്ലബ് ക്ലാസ് സെമി സ്ലീപ്പർ ബസുകൾക്ക് പകരമാണ് സ്ലീപ്പർ ബസുകൾ ഓടിക്കുക. അംബാരി ഡ്രീം ക്ലാസ് സീരീസിലുള്ള 40 ബസുകളാണ് കർണാടക ആർടിസി…
Read Moreകുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
പെരിഞ്ഞനം: കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം പൊൻമാനിക്കുടം സ്വദേശി രായംമരക്കാർ വീട്ടിൽ ഹസ്ബുവിൻ്റെ ഭാര്യ ഉസൈബയാണ് (56) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറൻ്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിയിരുന്നു. കുഴിമന്തിക്കൊപ്പമുള്ള മയോണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടർന്ന് ഇവർ ചികിത്സ തേടിയത്. ഭക്ഷണം കഴിച്ച നാല് പേർക്ക് അസ്വസ്ഥത…
Read Moreഇനി പിടിവീഴും: നഗരത്തിൽ വ്യാജ ‘സർക്കാർ’ വാഹനങ്ങൾ സജീവം; കുടുക്കാൻ ഒരുങ്ങി ആർടിഒ
ബെംഗളുരു: നഗരത്തിൽ സർക്കാർ വാഹനങ്ങളുടെ വ്യാജ സ്റ്റിക്കറുകൾ പതിച്ച് വാഹനമോടിക്കുന്നവർക്ക് പണി കിട്ടും. ജൂൺ മാസത്തിൽ വ്യാപകമായ പരിശോധന നടത്താനാണ് ബെംഗളുരു ആർടിഒയുടെ തീരുമാനം. സ്വകാര്യ വാഹനങ്ങളിൽ പോലീസ്, സംസ്ഥാന, കേന്ദ്ര സർക്കാർ തുടങ്ങിയ വ്യാജ സ്റ്റിക്കറുകൾ ബെംഗളുരുവിൽ ഒരു ട്രെൻഡായി മാറിയിട്ടുണ്ട്. എന്നാൽ പബ്ലിക് സെക്ടർ കമ്പനികൾ ഒഴികെയുള്ള ചില പ്രത്യേക സംസ്ഥാന, കേന്ദ്ര സർക്കാർ വാഹനങ്ങളിൽ മാത്രമേ ഇത്തരം സ്റ്റിക്കറുകൾ പതിക്കാനാകൂവെന്ന് ആർടിഒയുടെ അഡീഷണൽ കമ്മീഷണർ (എൻഫോഴ്സ്മെൻ്റ്) മല്ലികാർജുൻ സി വ്യക്തമാക്കി. മാത്രമല്ല, ഒറിജിനൽ ഫിറ്റിംഗുകൾക്ക് പുറമേ അഡീഷണലായി യാതൊരു ഫിറ്റിംഗുകളും…
Read Moreകേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ച ഈ അഞ്ചുജില്ലകള്‍ക്ക് പുറമേ ഇടുക്കിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത്തവണ കാലവര്‍ഷം സാധാരണയെക്കാള്‍ കൂടുതല്‍…
Read More