ഫ്ലാറ്റിൽ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തി; 4 മലയാളികൾ അറസ്റ്റിൽ 

ബെംഗളൂരു: ഫ്ലാറ്റില്‍ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തി. സോളദേവനഹള്ളിയില്‍ ആണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് മലയാളി യുവാക്കള്‍ അറസ്റ്റില്‍.   പ്രമോദ്, ദീപക്, അനന്തകൃഷ്ണൻ, ആദർശ് എന്നിവരാണ് അറസ്റ്റിലായത്. സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവർ ഫ്ലാറ്റില്‍ കയറിയത്. ഫ്ലാറ്റിലുണ്ടായിരുന്ന തൊണ്ണൂറായിരം രൂപ കവർന്നു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. വിദ്യാ‍ർത്ഥികളെയാണ് ഇവർ ഫ്ലാറ്റില്‍ കയറി ഭീഷണിപ്പെടുത്തിയത്.

Read More

നാളെ സിനിമ ടിക്കറ്റുകൾക്ക് 99 രൂപ മാത്രം 

സിനിമ പ്രേക്ഷകരുടേയും എണ്ണം വർദ്ധിപ്പിക്കുന്നതിനായി തിയേറ്ററുകൾ മെയ് 31-ന് ഓഫറുകളിലൂടെ ടിക്കറ്റുകൾ നൽകും. സിനിമാ പ്രേമികളുടെ ദിനമായി ആചരിക്കുന്ന മെയ് 31 ന് വെറും 99 രൂപയ്ക്കാണ് പ്രമുഖ മൾട്ടിപ്ലക്സുകളും സിംഗിൾ സ്‌ക്രീൻ സിനിമാശാലകളും ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. PVR Inox, Cinepolis India, Miraj Cinemas, Multa A2, Movie Max എന്നിവയുൾപ്പെടെ പ്രമുഖ മൾട്ടിപ്ലക്‌സ് ശൃംഖലകളിൽ ഈ പ്രത്യേക ഓഫർ ലഭ്യമാകും.

Read More

കോഴിക്കോട് ഇടിമിന്നലേറ്റ് 7 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം 

കോഴിക്കോട്: സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. ഇന്നുച്ചയോടെയായിരുന്നു സംഭവം. ബീച്ചില്‍ വിശ്രമിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നവര്‍ക്കാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ 17 വയസുകാരനാണ്. ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍ അഷ്‌റ്ഫ് , സലീം, അബദുള്‍ ലത്തിഫ് ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബീച്ചില്‍ ആളുകള്‍ പെട്ടെന്ന് തളര്‍ന്ന് വീഴുന്നത് കണ്ട ദൃക്‌സാക്ഷികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

Read More

പ്രജ്വല്‍ രേവണ്ണയുടെ, ജര്‍മ്മനിയില്‍ നിന്നുള്ള വിമാനടിക്കറ്റ് വ്യാജമെന്ന് സൂചന 

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയുടെ, ജര്‍മ്മനിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനടിക്കറ്റ് വ്യാജമെന്ന് സൂചന. നാളെ രാവിലെ ബംഗളൂരുവിലെത്തി അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകുമെന്നായിരുന്നു പ്രജ്വല്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയത്. ലുഫ്താന്‍സയുടെ ചെക്ക് ഇന്‍ വെബ് സൈറ്റ് പരിശോധിച്ചപ്പോഴാണ് അതില്‍ നല്‍കിയ വിവരങ്ങളെല്ലാം തെറ്റാണെന്ന് കണ്ടെത്തിയത്. വിവരങ്ങള്‍ തെറ്റായി നല്‍കിയതിനാല്‍ പ്രജ്വലിന് വിദേശത്തുനിന്ന് ബംഗളരുവിലേക്കുളള യാത്ര എളുപ്പമാകില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണോ പ്രജ്വല്‍ ശ്രമിക്കുന്നതുള്ള സംശയം ഉയരുന്നത്. പ്രജ്വല്‍ രേവണ്ണ, 33 വയസ്, സ്ത്രീ എന്നാണ് ബുക്കിങ്ങില്‍ രേഖപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് നമ്പര്‍ ദൃശ്യമല്ലെങ്കിലും ഇന്ത്യന്‍, അഫ്ഗാന്‍…

Read More

കൊറിയർ തട്ടിപ്പിൽ കുടുങ്ങി എൻജിനിയർക്ക് നഷ്ടമായത് 31.3 ലക്ഷം

ബെംഗളൂരു : വ്യാജ കൊറിയർ തട്ടിപ്പിൽപ്പെട്ട് ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ എൻജിനിയർക്ക് 31.3 ലക്ഷം രൂപ നഷ്ടപ്പെട്ടു. കോക്സ് ടൗണിൽ താമസിക്കുന്ന 26-കാരിക്കാണ് പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഓഫീസിൽ ഇരിക്കുന്ന സമയത്താണ് കൊറിയർ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺകോൾ വന്നത്. തന്റെ പേരിൽ തയ്‌വാനിലേക്ക് അയക്കാനുള്ള പാഴ്‌സൽ വന്നിട്ടുണ്ടെന്നും ഇതിൽ മയക്കുമരുന്ന്, പാസ്‌പോർട്ടുകൾ, ലാപ്‌ടോപ്പുകൾ എന്നിവയാണുള്ളതെന്നും കൂറിയർ കമ്പനി പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ആൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുംബൈ ക്രൈം ബ്രാഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. ഇതെല്ലാം സത്യമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി…

Read More

കോഴിക്കോട്- വയനാട് തുരങ്കപാത നിർമാണം ജൂലൈയിൽ 

കോഴിക്കോട്‌: മലബാറിന്‍റെ മുഖച്ഛായ മാറ്റുന്ന കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയാക്കി നിർമാണം ജൂലൈയില്‍ ആരംഭിക്കും. നിർമാണക്കരാറിനായി ടെൻഡർ നല്‍കിയ 13 കമ്പനികളുടെ യോഗ്യതാ പരിശോധന ഒരാഴ്‌ചയ്ക്കകം പൂർത്തിയാകും. ഇതിനു പിന്നാലെ ടെൻഡറുകള്‍ തുറക്കുമെന്ന്‌ കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. 8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ പാതയാകും. 10 മീറ്റർ വീതമുള്ള നാലുവരിയായാണു പാത. 300 മീറ്റർ ഇടവിട്ട്‌ ക്രോസ്‌വേകളുണ്ടാവും. അടിയന്തര സാഹചര്യമുണ്ടായാല്‍ ഗതാഗതം നിലയ്‌ക്കാതിരിക്കാനാണിത്‌. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ മറിപ്പുഴയില്‍ നിന്നാരംഭിച്ച്‌ വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജില്‍ അവസാനിക്കുന്നതാണ്…

Read More

വീണ്ടും ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ബോംബ് ഭീഷണി യാത്രക്കാരെ പരിഭ്രാന്തരാക്കി. വിശദമായ പരിശോധനയ്ക്കുശേഷമാണ് വ്യാജഭീഷണിയാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ ആൽഫ 3 കെട്ടിടത്തിൽ പുരുഷൻമാരുടെ ശൗചാലയത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. വിമാനത്താവളത്തിൽ സ്ഫോടന പരമ്പരയുണ്ടാകുമെന്നായിരുന്നു സന്ദേശം. ഉടൻതന്നെ ബോംബ് സ്ക്വാഡും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ വിശദമായി പരിശോധനനടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഭീഷണിസന്ദേശം ലഭിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരുടെ സുരക്ഷാപരിശോധനയും ബാഗേജ് പരിശോധനയും തടസ്സപ്പെട്ടു. വ്യാജഭീഷണിയാണെന്ന് സ്ഥിരീകരിച്ചശേഷമാണ് പരിശോധന പുനരാരംഭിച്ചത്. വിമാനസർവീസുകളെ ബാധിച്ചില്ല.

Read More

അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; രേവണ്ണയുടെ ജാമ്യത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പ്രത്യേക അന്വേഷണസംഘം

ബെംഗളൂരു : പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോയിലുൾപ്പെട്ട അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ജെ.ഡി.എസ്. നിയമസഭാംഗം എച്ച്.ഡി. രേവണ്ണയ്ക്ക് പ്രത്യേക കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.). മേയ് 13-നാണ് രേവണ്ണക്ക് ജനപ്രതിനിധികളുടെ കേസുകൾക്കുള്ള കോടതി ജാമ്യം അനുവദിച്ചത്. ഇതേത്തുടർന്നാണ് രേവണ്ണ പുറത്തെത്തിയത്. അതിനിടെ തനിക്കെതിരേ പോലീസും എസ്.ഐ.ടി.യും എടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എച്ച്.ഡി. രേവണ്ണയും ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് കെ.ആർ.നഗർ പോലീസ് എടുത്ത കേസിന്റെയും രേവണ്ണയുടെ വീട്ടിലെ മുൻ ജോലിക്കാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചെടുത്ത കേസിന്റെയും നിയമസാധുത ചോദ്യം…

Read More

ഈജിപുര മേൽപ്പാലം: നിർമാണം വൈകുന്നതിന് കാരണം ബിബിഎംപിയാണെന്ന് കരാറുകാരൻ

ബെംഗളൂരു: ഈജിപുര മേൽപ്പാലത്തിൻ്റെ ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ചുമതലപ്പെടുത്തിയ ഹൈദരാബാദ് ആസ്ഥാനമായുള്ള ബിഎസ്‌സിപിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, സ്ഥലത്തിന്റെ അപൂർണ്ണമായ കൈമാറ്റം ചൂണ്ടിക്കാട്ടി കാലതാമസത്തിന് ബിബിഎംപിയെ കുറ്റപ്പെടുത്തി. പണി തുടങ്ങാൻ ആവശ്യമായ മൊബിലൈസേഷൻ ഫണ്ടിൻ്റെ 75 ശതമാനം മാത്രമാണ് ബിബിഎംപി അനുവദിച്ചതെന്നും സ്ഥാപനം വിമർശിച്ചു. കാര്യമായ പുരോഗതി കാണിച്ചില്ലെങ്കിൽ കരാർ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മെയ് 26 ന് ബിബിഎംപി നിർമ്മാണ സ്ഥാപനത്തിന് നോട്ടീസ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികരണം. കാസ്റ്റിംഗ് യാർഡ് സ്ഥാപിക്കുന്നതിലും പദ്ധതിക്ക് ആവശ്യമായ ജീവനക്കാരെയും യന്ത്രസാമഗ്രികളെയും ലഭ്യമാക്കുന്നതിലെ കാലതാമസം ബിബിഎംപി കത്തിൽ ചൂണ്ടിക്കാട്ടി.…

Read More

ശക്തിപദ്ധതി; തൊഴിൽമേഖലയിലെ സ്ത്രീപങ്കാളിത്തം കൂടി; സംസ്ഥാനത്ത് ജി.എസ്.ടി.വരുമാനം വർധിപ്പിച്ചതായി പഠനം

ബെംഗളൂരു : കർണാടകത്തിൽ സ്ത്രീകൾക്ക് ട്രാൻസ്പോർട്ട് ബസുകളിൽ യാത്ര സൗജന്യമാക്കിയ ശക്തി പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ ജി.എസ്.ടി. വരുമാനം വർധിച്ചതായി പഠനം. തൊഴിൽരംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വർധിച്ചതായും അവരുടെ സാമ്പത്തിക ക്രയവിക്രയങ്ങൾ കൂടിയതായും സംസ്ഥാന സർക്കാരിനു കീഴിലുള്ള ഫിസ്‌കൽ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇതിന്റെ ഫലമായാണ് ജി.എസ്.ടി. വർധിച്ചത്. കഴിഞ്ഞവർഷം ജൂണിലാണ് ശക്തി പദ്ധതി ആരംഭിച്ചത്. അതിനുശേഷം ഈവർഷം മാർച്ചുവരെ സംസ്ഥാനം സംഭരിച്ച ജി.എസ്.ടി. തുകയിൽ മുൻവർഷത്തെക്കാൾ 309.64 കോടി രൂപ വർധിച്ചതായാണ് കണക്ക്. ഇത് സ്ത്രീകളുടെ ക്രയവിക്രയശേഷി വർധിച്ചതുകൊണ്ടാണെന്നും പറയുന്നു. ബസ്‌യാത്ര…

Read More
Click Here to Follow Us