പ്രജ്വല്‍ രേവണ്ണയുടെ, ജര്‍മ്മനിയില്‍ നിന്നുള്ള വിമാനടിക്കറ്റ് വ്യാജമെന്ന് സൂചന 

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയുടെ, ജര്‍മ്മനിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനടിക്കറ്റ് വ്യാജമെന്ന് സൂചന.

നാളെ രാവിലെ ബംഗളൂരുവിലെത്തി അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകുമെന്നായിരുന്നു പ്രജ്വല്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയത്.

ലുഫ്താന്‍സയുടെ ചെക്ക് ഇന്‍ വെബ് സൈറ്റ് പരിശോധിച്ചപ്പോഴാണ് അതില്‍ നല്‍കിയ വിവരങ്ങളെല്ലാം തെറ്റാണെന്ന് കണ്ടെത്തിയത്.

വിവരങ്ങള്‍ തെറ്റായി നല്‍കിയതിനാല്‍ പ്രജ്വലിന് വിദേശത്തുനിന്ന് ബംഗളരുവിലേക്കുളള യാത്ര എളുപ്പമാകില്ല.

ഈ സാഹചര്യത്തിലാണ് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണോ പ്രജ്വല്‍ ശ്രമിക്കുന്നതുള്ള സംശയം ഉയരുന്നത്.

പ്രജ്വല്‍ രേവണ്ണ, 33 വയസ്, സ്ത്രീ എന്നാണ് ബുക്കിങ്ങില്‍ രേഖപ്പെടുത്തിയത്.

പാസ്‌പോര്‍ട്ട് നമ്പര്‍ ദൃശ്യമല്ലെങ്കിലും ഇന്ത്യന്‍, അഫ്ഗാന്‍ രണ്ട് പാസ്‌പോര്‍ട്ട് ഉള്ളതായാണ് വ്യക്തമായിരിക്കുന്നത്.

രേവണ്ണയ്ക്ക് അഫ്ഗാന്‍ പാസ്‌പോര്‍ട്ട് നിലവില്‍ ഇല്ലെന്നാണ് സൂചന.

രണ്ട് പാസ്‌പോര്‍ട്ടുകളുടെ എക്‌സ്പയറി ഡേറ്റ് ഒരേ ദിവസമാണെന്നതും ശ്രദ്ധേയമാണ്.

ഇല്ലാത്ത വിലാസമാണ് രേവണ്ണ ബുക്കിങ്ങില്‍ നല്‍കിയത്.

ടിക്കറ്റില്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പറുകളെല്ലാം സ്വിച്ച് ഓഫാണ്.

രേവണ്ണയെത്തുമെന്നറിഞ്ഞ് ബംഗളൂരു പോലീസ് ഉള്‍പ്പടെ എയര്‍പോര്‍ട്ടില്‍ ഉണ്ട്.

ബ്ലൂകോര്‍ണര്‍ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ മറ്റ് ഏതെങ്കിലും വിമാനത്താവളത്തിലൂടെ രേവണ്ണയ്ക്ക് പുറത്ത് കടക്കല്‍ എളുപ്പമല്ല.

കേസെടുക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പു രാജ്യം വിട്ട പ്രജ്വല്‍ മൂന്നാം തവണയാണു മടങ്ങുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യ്തത്.

മ്യൂണിച്ചില്‍ നിന്നുള്ള വിമാനത്തില്‍ വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ ബംഗളുരുവിലെത്തുമെന്നും ശനിയാഴ്ച പത്തുമണിയോടെ ബംഗളുരുവിലെ എസ്‌ഐടി ആസ്ഥാനത്തെത്തി കീഴടങ്ങുമെന്നു ജെഡിഎസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

പക്ഷേ ലുക്ക് ഔട്ട് നോട്ടീസുള്ളതിനാല്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ചു പോലീസിനു കൈമാറും.

എസ്‌ഐടി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ കാത്തുനിന്നു കസ്റ്റഡിയെലെടുക്കും.

അതേ സമയം കേസില്‍ തെളിവു ശേഖരണം തുടരുകയാണ് എസ്.ഐ.ടി. ഹാസനിലെ പ്രജ്വലിന്റെ വീട്ടിലും എം.പി.ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലും അന്വേഷണ സംഘം റെയ്ഡ് നടത്തി.

എംപി ഓഫീസില്‍ നിന്നു കിടക്കയും തലയിണയും കിടക്ക വിരികളുമടക്കമുള്ളവ പിടിച്ചെടുത്തു.

ഭൂരിപക്ഷം പീഡനങ്ങളും നടന്നത് ഇവിടെയാണന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us