ലുലു മാളിൽ മാമ്പഴ മേള

ബെംഗളൂരു: മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്തയുമായി, ബെം​ഗളൂരു ലുലു മാളിൽ മാമ്പഴ മേള

95ൽ അധികം ഇനങ്ങളാണ് ബെം​ഗളൂരു ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്.

വിവിധതരം മാമ്പഴങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ തുടങ്ങി വലിയതോതിലാണ് ഉപഭോകതാക്കൾക്ക് മാമ്പഴമാധുര്യം നുണയാനായി, ലുലുവിൽ വിപുലമായ സംവിധാനങ്ങളോടെ മേള സജ്ജമാക്കിയിരിക്കുന്നത്.

കന്നഡ ചലച്ചിത്ര നടി ശരണ്യ ഷെട്ടി, മാമ്പഴമേള ഉദ്ഘാടനം ചെയ്തു.

നാവിൽ കൊതിയൂറുന്ന, തൊണ്ണൂറ്റിയഞ്ചിലധികം വ്യത്യസ്തയിനങ്ങളാണ് മേളയുടെ ഭാ​ഗമായി വിൽപനയ്ക്ക് ഒരുക്കിയിരിക്കുന്നത്.

രത്ന​ഗിരി അൽഫോൻസോ, പ്രിയൂർ, മൂവാണ്ടൻ, കേസർ, സിന്ദൂര, മൽ​ഗോവ, ചക്കര​ഗുണ്ട്, നീലം, അൽഫോൻസോ, തുടങ്ങി രാജ്യത്തിന്റെ പലഭാ​ഗത്തുനിന്നും, കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച നിരവധിയിനങ്ങളും ലഭ്യമാണ്.

മാമ്പഴങ്ങൾ മാത്രമല്ല ഒപ്പം അനേകം മാമ്പഴ ഉൽപന്നങ്ങളും, ലുലുവിൽ സജ്ജമാണ്.

മാമ്പഴം ഉപയോ​ഗിച്ച് തയ്യാറാക്കിയ കേക്കുകൾ, ജ്യൂസ്, അച്ചാറുകൾ, ജാം, ജെല്ലി, ഐസ്ക്രീമുകൾ, അനവധി മധുരപലഹാരങ്ങൾ എന്നിങ്ങനെ നീളുന്നു പട്ടിക.

ഒപ്പം മാമ്പഴ പൾപ്പ് ഉപയോ​ഗിച്ച് തത്സമയം തയ്യാറാക്കുന്ന, പ്രത്യേക തരം, ജ്യുസും ഉപഭോക്താക്കൾക്ക് ലഭിക്കും.

ഈ മാസം 24 മുതൽ ജൂൺ 2 വരെയാണ് ലുലു ഹൈപ്പർ മാർക്കറ്റിലും, ലുലു ഡെയിലിയിലും മാമ്പഴ മേള നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us