ബെംഗളൂരു: ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച പെണ്‍കുട്ടിക്കു വയറ്റില്‍ ദ്വാരം.
പെർഫോറേഷൻ പെരിറ്റോണിറ്റിസ് എന്ന അവസ്ഥയാണുണ്ടായത്.
ബെംഗളൂരു സ്വദേശിയായ ഒരു പെണ്‍കുട്ടിക്കു ആണ് ദാരുണമായ അവസ്ഥ ഉണ്ടായിരിക്കുന്നത്.
ഒരു വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തപ്പോള്‍ ആണ് കുട്ടി ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ചത്.
വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 12 വയസ്സുള്ള പെണ്‍കുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു.
വായിലിടുമ്പോള്‍ പുക വരുന്ന പാൻ ഒന്ന് പരീക്ഷിക്കാൻ താല്പര്യം തോന്നിയ പലരും അത് അവിടെ ഉപയോഗിച്ചിരുന്നതായി , പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ മറ്റാർക്കും അസ്വസ്ഥതയോ ശാരീരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്.
കൂടുതല്‍ സങ്കീർണതകള്‍ ഒഴിവാക്കാൻ ശസ്ത്രക്രിയ വേണമെന്ന് എച്ച്‌എസ്‌ആർ ലേഔട്ടിലെ നാരായണ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ തീരുമാനിച്ചതായി റിപ്പോർട്ടില്‍ പറയുന്നു.
തുടർന്ന് പെണ്‍കുട്ടിക്കു ഇൻട്രാ-ഒപി ഒജിഡി സ്കോപ്പി, സ്ലീവ് ഗ്യാസ്ട്രെക്ടമി എന്നിവയുടെ സഹായത്തോടെ ലാപ്രോട്ടമി നടത്തി.
ചെറുകുടലിൻ്റെ ഭാഗമായ അന്നനാളം, ആമാശയം, ഡ്യുവോഡെനം എന്നിവ പരിശോധിക്കാൻ ശസ്ത്രക്രിയയ്ക്കിടെ ക്യാമറയും ലൈറ്റും ഉള്‍ക്കൊള്ളുന്ന ഫ്ലെക്സിബിള്‍ ട്യൂബ് ആയ എൻഡോസ്കോപ്പ് ഉപയോഗിക്കുന്ന ഒരു പ്രക്രിയയാണ് ഇൻട്രാ-ഒപി ഒജിഡി സ്കോപ്പി”, ഓപ്പറേറ്റിംഗ് സർജൻ ഡോ വിജയ് എച്ച്‌എസ് വിശദീകരിച്ചു.
പെണ്‍കുട്ടിയുടെ 4×5 സെന്റീമീറ്ററോളം വരുന്ന വയറിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ആറ് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെ ഡിസ്ചാർജ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.