ഹോട്ടലിൽ അല്‍ഫാം കഴിക്കുന്ന എലി!!! വൈറൽ ആയി ചിത്രം; ഒടുവിൽ കടയ്ക്ക് പൂട്ട് വീണു

തൃശൂർ: ഹോട്ടലില്‍ കഴിക്കാനായി തയ്യാറാക്കിയ അല്‍ഫാം എലി തിന്നുന്നതിന്റെ ചിത്രം പുറത്ത്. കുന്നംകുളം പട്ടാമ്പി റോഡില്‍ പാറേമ്പാടത്ത് പ്രവർത്തിച്ചുവന്ന അറബിക് റെസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഭക്ഷണം പാഴ്‌സല്‍ വാങ്ങാനെത്തിയ ഉപഭോക്താവ് തന്നെയാണ് ചിത്രം പകർത്തിയത്. ഇയാളുടെ പരാതിയില്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടച്ചു പൂട്ടി. ഉപഭോക്താവ് പകർത്തിയ ചിത്രം നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിയ്‌ക്ക് വാട്ട്‌സ്‌ആപ്പ് വഴി സന്ദേശമയച്ചു. പിന്നാലെ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്‌ളീൻ സിറ്റി മാനേജർ ആറ്റ്‌ലി പി ജോണ്‍ സ്ഥലം സന്ദർശിച്ച്‌…

Read More

ഇരട്ട കുട്ടികളുടെ മരണം; ഐസ്ക്രീം കഴിച്ചതിന് പിന്നാലെയെന്ന അമ്മയുടെ വാദം കളവ് 

ബെംഗളൂരു: മണ്ഡ്യയില്‍ ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നില്‍ അമ്മയുടെ വാദം കള്ളമെന്ന് കണ്ടെത്തി. ഐസ്ക്രീം കഴിച്ചതിന് ശേഷം കുട്ടികള്‍ക്ക് ശാരീരിക അവശതകളുണ്ടായെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാല്‍ പിന്നീട് പോലീസ് ചോദ്യം ചെയ്പ്പോള്‍ ഐസ്ക്രീമില്‍ വിഷം കലർത്തിയെന്ന് അമ്മ തന്നെ സമ്മതിക്കുകയായിരുന്നു. മരണപ്പെട്ട ഇരട്ടക്കുട്ടികള്‍ക്ക് പുറമെ അമ്മയും നാല് വയസുള്ള മൂത്ത മകൾ ഇപ്പോഴും ചികിത്സയിലാണ്. കുട്ടികള്‍ക്ക് വിഷം കലർത്തിയ ഐസ്ക്രീം കൊടുത്ത ശേഷം അത് താനും കഴിച്ചതായി അമ്മ പറഞ്ഞു. മണ്ഡ്യയിലെ ശ്രീരംഗപട്ടണം താലൂക്കില്‍ ഉള്‍പ്പെടുന്ന ബെട്ടഹള്ളി ഗ്രാമത്തിലാണ് സംഭവം. പൂജ –…

Read More

മുൻ കാമുകിയെ പാർക്കിൽ വച്ച് കുത്തിക്കൊന്നു; കൊലപാതകിയെ യുവതിയുടെ അമ്മ അടിച്ചു കൊന്നു 

ബെംഗളുരു: നഗരത്തെ ഞെട്ടിച്ച രണ്ട് കൊലപാതങ്ങൾക്ക് പിന്നാലെ ഇവന്റ് മാനേജറായ 45കാരന്‍ മുന്‍ കാമുകിയായ 25 കാരിയെ കുത്തിക്കൊന്നു. സൗത്ത് ബെംഗളുരു പാര്‍ക്കില്‍ വച്ചാണ് കുത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ അമ്മ മകളുടെ ഘാതകനെ ഹോളോ ബ്രിക്‌സ് കൊണ്ട് ഇടിച്ചു കൊന്നു. കൊല്ലപ്പെട്ട അനുഷ, സുരേഷ് എന്നൊരാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ പോലീസ് വിളിപ്പിച്ച്‌ താക്കീത് നല്‍കി വിട്ടിരുന്നു. ഒരു ഇവന്റ് മാനേജ്‌മെന്റിന് ഇടയിലാണ് 45കാരനും യുവതിയും പരിചയപ്പെടുന്നത്. പാര്‍ക്കില്‍ എത്തിയ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി ദൃക്‌സാക്ഷി പറയുന്നു. ഇതിനിടയില്‍…

Read More

പ്രമുഖ യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് സ്വാതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പ്രിയം എന്ന ഒരു സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് മീററ്റിലെ…

Read More

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

തൃശൂർ:  പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം ഇന്ന്. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും. പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍. കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്ബള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളും പൂരത്തിലെ പങ്കാളികളാണ്. പൂര ദിവസം രാവിലെ തിരുവമ്പാടിയുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തിലെ വരവ്, ഉച്ച തിരിഞ്ഞ് മൂന്നിന് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, അന്നു വൈകിട്ട് സ്വരാജ് റൗണ്ടില്‍ കുടമാറ്റം എന്നിവയാണ് പ്രധാനം. രാത്രി ആവര്‍ത്തിക്കുന്ന എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗവും ഉണ്ടാകും. കേരളത്തിലെ എണ്ണം…

Read More

ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു: രാജ്യം വിധിയെഴുതുന്നു

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലേതുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. തമിഴ്നാട്, രാജസ്ഥാൻ, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നവയിൽ ഉൾപ്പെടുന്നുണ്ട്. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. നിതിന്‍ ഗഡ്കരി, കിരണ്‍ റിജിജു, ചിരാഗ് പാസ്വാൻ, കനിമൊഴി കരുണാനിധി തുടങ്ങിയവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രധാന നേതാക്കൾ.

Read More

ശക്തമായ വിജയപ്രതീക്ഷ; കോൺഗ്രസ് 20 സീറ്റുകൾവരെ നേടുമെന്ന് ആവർത്തിച്ച് സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു : കർണാടകത്തിൽ കോൺഗ്രസിനോട് ജനങ്ങൾക്ക് മികച്ച പ്രതികരണമാണെന്നും പാർട്ടി 20 സീറ്റുകൾവരെ നേടുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘രാജ്യത്തിന്റെ മറ്റിടങ്ങളിൽ പാർട്ടിയുടെ അവസ്ഥയെന്താണെന്ന് എനിക്കറിയില്ല. പക്ഷേ, കർണാടകത്തിൽ ഞങ്ങൾ ഇത്തവണ 20 സീറ്റുകൾവരെ നേടും’-സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് സർക്കാർ നടപ്പാക്കിയ വാഗ്ദാനപദ്ധതികൾ ഒരു കാരണവശാലും നിർത്തലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് ഇപ്പോഴത്തെ സർക്കാരിന്റെ കാലാവധികഴിഞ്ഞ് വീണ്ടും അധികാരത്തിൽവരും. അടുത്ത ടേമിലും വാഗ്ദാനപദ്ധതികൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പേ കോൺഗ്രസ് ലക്ഷ്യമിട്ടത് 20 സീറ്റായിരുന്നു. 20 സീറ്റ് നേടണമെന്നാണ് പാർട്ടി ഹൈക്കമാൻഡ്…

Read More

നഗരത്തിലെ ജലക്ഷാമം രൂക്ഷം; 21 ഐ.ടി. പാർക്കുകളിലേക്ക് കാവേരി വെള്ളമെത്തിക്കും

ബെംഗളൂരു ∙ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മഹാദേവപുര സോണിലെ 21 ഐടി കമ്പനികൾക്കു ജല അതോറിറ്റി വെള്ളമെത്തിച്ച് നൽകും. ഔട്ടർ റിങ് കമ്പനീസ് അസോസിയേഷന്റെ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് നടപടി. പ്രതിദിനം 1.2 കോടി ലീറ്റർ ജലമാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ 50 ലക്ഷം ലീറ്റർ ജലം നൽകാമെന്ന് അതോറിറ്റി ചെയർമാൻ രാം പ്രസാദ് മനോഹർ അറിയിച്ചു. കൂടുതൽ ആവശ്യങ്ങൾക്കായി ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള ജലം കമ്പനികൾ ഉപയോഗിക്കണം. ജലക്ഷാമം രൂക്ഷമായതോടെ നഗരത്തിലെ പല ഐടി കമ്പനികളും ജീവനക്കാർക്കു വർക്ക് ഫ്രം ഹോം…

Read More

വഴിമുടക്കി ബുദ്ധിപരമായ നീക്കം; റോഡ് അടച്ചു ഓടയുടെ മേൽമൂടിയുടെ നവീകരണം; യാത്രാ തടസ്സം നേരിട്ട് യാത്രക്കാർ

ബെംഗളൂരു: സ്മാർട്ട് സിറ്റി റോഡുകളിലെ ഓടകളുടെ മേൽമൂടി നവീകരണം യാത്രാ തടസ്സം സൃഷ്ടിക്കുന്നു. മഴവെള്ളം ഒലിച്ചുപോകുന്നതിനു റോഡുകളുടെ നടുവിൽ സ്ഥാപിച്ച ഓടകളുടെ മേൽമൂടികൾ വാഹനങ്ങൾ കയറി തകരുന്നത് പതിവായതോടെയാണ് റോ‍‍ഡ് അടച്ച് നവീകരണം നടത്തുന്നത്. ഇരുമ്പുമേൽമൂടി ഉൾപ്പെടെ ഇടിഞ്ഞുതാഴുന്നത് അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്. അറ്റകുറ്റപ്പണികൾക്ക് ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവ വീണ്ടും തകരും. ഇവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. നേരത്തെ റോഡരികിൽ ഓടകളിലേക്ക് നേരിട്ട് വെള്ളം വീഴുന്ന തരത്തിൽ ചാലുകൾ സ്ഥാപിച്ചിരുന്നു. ഇത് മാറ്റിയാണ് റോഡിന് നടുവിൽ ഓട ഒരുക്കിയത്.…

Read More

സംസ്ഥാനത്തെ രണ്ടാം ഘട്ടത്തിന്റെ പത്രികാസമർപ്പണം ഇന്നു തീരും; ഇനി ആവനാഴിയിൽ അവശേഷിക്കുന്ന ആയുധങ്ങളും എടുത്തു പ്രയോഗിക്കാനുള്ള എല്ലാവരുടെയും ശ്രമം

ബെംഗളൂരു : കർണാടകത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന 14 മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസരം വെള്ളിയാഴ്ച തീരും. ഭൂരിഭാഗം മണ്ഡലങ്ങളിലും വ്യാഴാഴ്ചയോടെ എൻ.ഡി.എ.-കോൺഗ്രസ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ച് പ്രചാരണം തീവ്രമാക്കിക്കഴിഞ്ഞു. ഇതോടെ സംസ്ഥനത്തെ 28 മണ്ഡലങ്ങളിലും പോരാട്ടം തീപാറുന്ന നിലയിലേക്ക് മാറി ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന ഓൾഡ് മൈസൂരു, ബെംഗളൂരു മേഖലകളിലെ 14 മണ്ഡലങ്ങളിൽ പ്രചാരണം ഉച്ചസ്ഥായിയിലായതോടെ മിക്കയിടങ്ങളിലും ആരു വിജയിക്കുമെന്ന് പ്രവചിക്കാനാകാത്ത നിലയിലായി. റോഡ് ഷോകളായും വോട്ടർമാരെ നേരിട്ടുകണ്ടുള്ള വോട്ടുപിടിത്തമായും പ്രചാരണം മുന്നേറുകയാണ്. എളുപ്പത്തിൽ കളം പിടിക്കാമെന്നു കരുതിയിറങ്ങിയ പ്രമുഖർക്കും കനത്ത…

Read More