ബെംഗളൂരു : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കർണാടകത്തിലെത്തുന്നു. ശനിയാഴ്ച ബെംഗളൂരുവിലും ചിക്കബല്ലാപുരയിലും എൻ.ഡി.എ. തിരഞ്ഞെടുപ്പുറാലിയിൽ അദ്ദേഹം സംബന്ധിക്കും. ബെംഗളൂരു പാലസ് മൈതാനത്ത് ഉച്ചയ്ക്കുശേഷം മൂന്നിന് നടക്കുന്നറാലിയിൽ രണ്ടുലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാനാണ് പാർട്ടി ഒരുക്കങ്ങൾ നടത്തുന്നത്. വൈകീട്ട് ചിക്കബല്ലാപുരയിലെ റാലിയിലും മോദി പങ്കെടുക്കും. ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള മോദിയുടെ നാലാമത്തെ സന്ദർശനമാണിത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗിയിൽനിന്നാണ് മോദി കർണാടകത്തിലെ പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് ബി.ജെ.പി.യുടെ മുതിർന്ന നേതാവ് ബി.എസ്.യെദ്യൂരപ്പയുടെ തട്ടകമായ ശിവമോഗയിലെത്തി. കഴിഞ്ഞ ഞായറാഴ്ച…
Read MoreMonth: April 2024
കോൺഗ്രസ് കോർപ്പറേറ്ററുടെ മകളെ കോളേജ് കാമ്പസിൽ കുത്തിക്കൊലപ്പെടുത്തി
ബെംഗളൂരു : ഹുബ്ബള്ളിയിൽ കോൺഗ്രസ് കോർപ്പറേറ്ററുടെ മകളെ കോളേജ് കാമ്പസിൽ കുത്തിക്കൊലപ്പെടുത്തി നിരഞ്ജൻ ഹിരെമത്തിന്റെ മകൾ നേഹ (21) യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ബി.വി.ബി. കോളേജ് പരിസരത്തായിരുന്നു സംഭവം. എം.സി.എ. ഒന്നാംവർഷ വിദ്യാർഥിനിയായിരുന്നു നേഹ. മൃതദേഹം കിംസ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകം നടത്തിയ ബെലഗാവി സ്വദേശി ഫയാസിനെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റുചെയ്തു. നേഹ പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. നേഹ പഠിക്കുന്ന കോളേജിലെ സീനിയർ വിദ്യാർഥിയാണ് ഫയാസെന്ന് അധികൃതർ പറഞ്ഞു. നേഹ കോളേജുവിട്ട് പുറത്തേക്കിറങ്ങി വരാൻ കാത്തിരുന്ന ഫയാസ് കത്തികൊണ്ട് കുത്തിയ…
Read Moreവീണ്ടും പുരസ്കാര നിറവിൽ ബെംഗളൂരു വിമാനത്താവളം
ബെംഗളൂരു : ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവുംമികച്ച പ്രാദേശിക വിമാനത്താവളത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം. ഇതോടൊപ്പം വിമാനത്താവളത്തിലെ രണ്ടാമത്തെ ടെർമിനലിന് ലോകത്തെ ഏറ്റവുംമികച്ച പുതിയ വിമാനത്താവള ടെർമിനലിനുള്ള പുരസ്കാരവും ലഭിച്ചു. 2024-ലെ സ്‌കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്‌സിലാണ് ബെംഗളൂരു വിമാനത്താവളത്തിന്റെ നേട്ടം. മികച്ച ഉപഭോക്തൃ അനുഭവങ്ങൾ നൽകുന്ന വിമാനത്താവളങ്ങൾക്കും വിമാനക്കമ്പനികൾക്കും അംഗീകാരം നൽകുന്ന യു.കെ. ആസ്ഥാനമായുള്ള കൺസൾട്ടൻസിയാണ് വിമാനത്താവളത്തിലെ സൗകര്യങ്ങൾ, ജീവനക്കാരുടെ സേവനങ്ങൾ, യാത്രക്കാരുടെ അനുഭവം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജർമനിയിലെ ഫ്രാങ്ക്ഫർട്ട് പാസഞ്ചർ ടെർമിനൽ എക്സ്‌പോയിൽ നടന്ന…
Read Moreകനത്ത മഴ; മംഗളൂരുവിൽ 6 വിമാനങ്ങൾ റദ്ദാക്കി
ബെംഗളൂരു: ദുബൈയിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെടുന്ന കനത്ത മഴയെത്തുടർന്ന് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നാല് എയർ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. തിരുച്ചിറപ്പള്ളിയില്‍നിന്ന് മംഗളൂരുവിലേക്കുള്ള വിമാനം റദ്ദാക്കിയവയില്‍പെടും. ദുബൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള 814, തിരിച്ചുള്ള 813, ദുബൈ-മംഗളൂരു 384, തിരിച്ചുള്ള 383, വ്യാഴാഴ്ച ദുബൈയില്‍നിന്ന് മംഗളൂരുവിലേക്ക് വരേണ്ട 814 എന്നിവയാണ് റദ്ദാക്കിയത്.
Read Moreകളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണു; പെൺകുട്ടിക്ക് ദാരുണാന്ത്യം
മട്ടാഞ്ചേരി: വീടിന്റെ മൂന്നാംനിലയില്‍ നിന്ന് കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത (13) ആണ് മരിച്ചത്. ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത. ചെറിയ കുട്ടി പെട്ടെന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീണു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ നാല് വയസ്സുകാരി ചികിത്സയിലാണ്. ഫോർട്ട്കൊച്ചി ഫാത്തിമ ഗേള്‍സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാർഥിനിയാണ് നിഖിത.
Read Moreബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന. 2023-24 സാമ്പത്തിക വർഷത്തിൽ 3.75 കോടി യാത്രക്കാർ വിമാനത്താവളത്തിലൂടെ യാത്രചെയ്തെന്നാണ് കണക്ക്. സർവകാല റെക്കോഡാണിതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയതാണ് യാത്രക്കാരുടെ എണ്ണം കൂടാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര യാത്രക്കാരാണ് കൂടുതലും വിമാനത്താവളത്തിലൂടെ യാത്രചെയ്തത്. 3.26 കോടി പേർ. രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് ബെംഗളൂരുവിൽ നിന്ന് കൂടുതൽ കഴിഞ്ഞ സാമ്പത്തിക വർഷം കൂടുതൽ വിമാനസർവീസുകൾ…
Read Moreനമ്മ യാത്രി ടാക്‌സി കാറുകളും ഇനി ഓൺലൈനായി സേവനം
ബെംഗളൂരു : ഓൺലൈൻ ഓട്ടോറിക്ഷാ ബുക്കിങ് ആപ്പായ നമ്മ യാത്രി ടാക്‌സി കാറുകളും ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങി. ചൊവ്വാഴ്ച വൈകിട്ടുമുതലാണ് കാർ സർവീസുകൾ തുടങ്ങിയിരിക്കുന്നത്. മറ്റ് ടാക്‌സി സർവീസുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലായിരിക്കും നമ്മയാത്രി കാബുകൾ സർവീസുകൾ നടത്തുക. ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരുടെ സംഘടനയായ എ.ആർ.ഡി.യു.വും ജസ്‌പേയും ചേർന്നാണ് ആപ്പ് പ്രവർത്തിക്കുന്നത്.
Read Moreവിവാദങ്ങള്‍ക്ക് പിന്നാലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ലഭിച്ചു
കൊല്‍ക്കത്ത: വിവാദങ്ങള്‍ക്ക് പിന്നാലെ പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശ ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിര്‍ദേശിച്ചു. ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ബംഗാള്‍ സര്‍ക്കാര്‍ കൈമാറി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു…
Read Moreഈ മാസം 25ന് കേരളത്തിലേക്ക് സ്‌പെഷൽ ബസ് സർവീസ് ഒരുക്കി കർണാടക
ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കേരളത്തിലേക്ക് 25ന് സ്പെഷൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് 7 സർവീസുകളിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. കേരള ആർടിസിയുടെ പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്നെങ്കിലും സ്പെഷൽ ബസ് ബുക്കിങ് ആരംഭിച്ചിട്ടില്ല. കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന 26ന് തന്നെയാണ് കർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ്. ശനി, ഞായർ കൂടി ലഭിക്കുന്നതോടെ തുടർച്ചയായി 3 ദിവസം അവധി ലഭിക്കുന്നതോടെയാണു കൂടുതൽ പേർ നാട്ടിലേക്കു മടങ്ങുന്നത്.
Read Moreകെംപഗൗഡ വിമാനത്താവളത്തിലെ നിരോധിത മേഖലയിൽ വീഡിയോ ചിത്രീകരണം: യൂട്യൂബർ അറസ്റ്റിൽ
ബംഗളൂരു: നിരോധിത പ്രദേശത്ത് വീഡിയോ പകർത്തിയതിന് യൂട്യൂബറെ കെംപെഗൗഡ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. യലഹങ്ക സ്വദേശി വികാസ് ഗൗഡയാണ് അറസ്റ്റിലായ യൂട്യൂബർ. യെലഹങ്കയിൽ താമസിക്കുന്ന യൂട്യൂബർ വികാസ് ഗൗഡയാണ് വിമാനത്താവളത്തിൽ അതിക്രമിച്ച് കയറിയതെന്ന് നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി ലക്ഷ്മി പ്രസാദ് പറഞ്ഞു. വിമാന ടിക്കറ്റ് എടുക്കാതെയും യാത്ര ചെയ്യാതെയും 24 മണിക്കൂറും റൺവേയ്ക്ക് സമീപം ചിലവഴിച്ചെന്ന് പറഞ്ഞ് എയർപോർട്ട് ടെർമിനസിനുള്ളിലും റൺവേയിലും എത്തി ഇയാൾ വീഡിയോ ഉണ്ടാക്കി. തൻ്റെ യൂട്യൂബ് ചലഞ്ചിൽ ഈ വീഡിയോ ഇട്ടാണ് ഇയാൾ പബ്ലിസിറ്റി നേടിയത്. സി.ഐ.എസ്.എഫ്…
Read More