നഗരത്തിൽ ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ച യുവാക്കൾക്ക് കിട്ടിയത് പൊരിഞ്ഞ അടി: രാഷ്ട്രീയായുധമാക്കി ബി.ജെ.പി

ബെംഗളൂരു : ജയ്ശ്രീരാം മുദ്രാവാക്യം വിളിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ മൂന്ന് യുവാക്കൾക്ക് മർദനമേറ്റു.

ബെംഗളൂരു സ്വദേശികളായ ഡി. പവൻകുമാർ, വിനായക, രാഹുൽ എന്നിവർക്കാണ് മർദനമേറ്റത്.

ആശുപത്രിയിൽ ചികിത്സതേടിയ ഇവർ വീട്ടിലേക്ക് മടങ്ങി.

രാമനവമി ദിവസമായ ബുധനാഴ്ച ശ്രീരാമന്റെ ചിത്രമുള്ള കൊടികെട്ടിയ കാറിൽ വരുകയായിരുന്ന യുവാക്കളാണ് അക്രമത്തിനിരയായത്.

ബൈക്കിലെത്തിയ പ്രതികൾ കാർ തടഞ്ഞുനിർത്തി ചോദ്യംചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

  സെന്റ് മേരീസ് ബസിലിക്ക പെരുന്നാൾ: ശിവാജിനഗറിൽ ഗതാഗത നിയന്ത്രണം; ബദൽ മാർഗ്ഗങ്ങൾ അറിയാം

ജയ്ശ്രീരാം വിളിക്കുന്നതിനെ ഇവർ എതിർത്തു. ഇതോടെ യുവാക്കൾ കാറിൽനിന്ന്‌ പുറത്തിറങ്ങി. തുടർന്നായിരുന്നു മർദനം.

ബെംഗളൂരുവിലെ വിദ്യാരണ്യപുരയ്ക്കുസമീപം ചിക്കബെട്ടനഹള്ളിയിലെ റോഡിൽനടന്ന സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.

ബെംഗളൂരു എം.എസ്. പാളയ സ്വദേശികളായ ഫർമാൻ സമീർ, പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരെയാണ് വിദ്യാരണ്യപുര പോലീസ് അറസ്റ്റുചെയ്തത്.

തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തെ കോൺഗ്രസ് സർക്കാരിനെതിരായ രാഷ്ട്രീയായുധമാക്കി മാറ്റി ബി.ജെ.പി. രംഗത്തെത്തി.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയശേഷം കർണാടകത്തിൽ ഹിന്ദുസംഘടനാ പ്രവർത്തകർക്കുനേരേയുള്ള ആക്രമണം കൂടിയതായി പ്രതിപക്ഷനേതാവ് ആർ. അശോക് ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts