മലങ്കര കാത്തോലിക്കാ സഭ പുത്തൂർ രൂപതയുടെ 15-ാം വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: മലങ്കര കാത്തോലിക്കാ സഭ പുത്തൂർ രൂപതയുടെ 15-ാംവാർഷിക ദിനാഘോഷം ബെംഗളൂരു മേഖലയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ വിശ്വാസികളുടെ സാന്നിധ്യത്തിൽ കോറമംഗല സെൻ്റ് ജോൺസ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ആഘോഷ ചടങ്ങിൽ മാർത്താണ്ഡം രൂപതാധ്യക്ഷൻ വിൻസൻ്റ് മാർ പൗലോസിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൃതാജ്ഞതാ ബലി അർപ്പിക്കപ്പെട്ടു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽപുത്തൂർ ഭദ്രാസന അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ മക്കാറിയോസ് തിരുമേനി സ്വാഗതം ആശംസിക്കുകയും ജനറൽ കൺവീനർ പി.കെ ചെറിയാൻ, മേഖല പാസ്റ്റൽ കൗൺസിൽ സെക്രട്ടറി വർഗ്ഗീസ് മാത്യു എന്നിവർ അതിഥികളെ ആദരിച്ചു.

കർദിനാൾ ക്ലീമിസ് ബാവ അധ്യക്ഷത വഹിച്ചു സംസാരിച്ചു.

ജീവിക്കാൻ വെളിച്ചം തരുന്ന സഭയുടെ ഭാഗമാകാൻ അദ്ദേഹം വിശ്വാസികളെ അധ്യക്ഷ പ്രഭാഷണത്തിലൂടെ ഉദ്ബോധിപ്പിച്ചു.

കർണ്ണാടക ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു ഉദ്ഘാടനം നിർവഹിച്ചു.

ക്രിസ്ത്യൻ സമൂഹം രാജ്യത്തിന് നൽകിയ സംഭാവനകളെ പറ്റി അദ്ദേഹം എടുത്തു പറഞ്ഞു.

രാജ്യം കെട്ടിപ്പടുക്കുന്നതിൽ മാനുഷിക മൂല്യങ്ങളുടെ പങ്കിനെ അദ്ദേഹം അനുസ്മരിച്ചു.

ബെംഗളൂരു ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. പീറ്റർ മച്ചാഡോ , മണ്ഡ്യ രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡോ. സെബാസ്റ്റ്യൻ എടയന്ത്രത്ത് , റവ. ഫാദർ എൽദോ പുത്തൻ കണ്ടത്തിൽ, ജോൺസൺ ടി.എം. തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ജില്ലാ വികാരി ഫാദർ മാത്യു കണ്ടത്തിൽ നന്ദി പ്രകാശിപ്പിച്ചു.

സ്നേഹവിരുന്നോടു കൂടി രൂപതാ വാർഷികാഘോഷങ്ങൾ സമാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us