ബെംഗളൂരു: 36-കാരിയായ ഗര്‍ഭിണിക്ക് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.
ട്രിപ്പിള്‍ ബൈപാസ് അല്ലെങ്കില്‍ കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സിഎബിജി) ശസ്ത്രക്രിയയിലൂടെയാണ് 36 കാരിയായ യുവതിയുടെ ജീവൻ രക്ഷിച്ചത്.
ലോകത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കേസാണിതെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു.
ചീഫ് കാര്‍ഡിയാക് സര്‍ജൻ എംഡി ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗര്‍ഭാവസ്ഥയുടെ അവസാന ട്രൈമസ്റ്ററിലുള്ള യുവതിക്ക് ടോട്ടല്‍ ആര്‍ട്ടീരിയല്‍ ട്രിപ്പിള്‍ വെസല്‍ കൊറോണറി ബൈപാസ് സര്‍ജറി നടത്തിയത്.
ഇവര്‍ സുഖം പ്രാപിക്കുകയും, ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
അവള്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലാതെ പ്രസവത്തിനായി കാത്തിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വളരെ സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ ആണിത്.
മറ്റെവിടെയെങ്കിലും അപൂര്‍വമായി മാത്രമേ ഇത് ചെയ്യാറുള്ളൂ.
ഞങ്ങളുടെ വിദഗ്ധര്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തുവെന്ന് ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അസാധാരണമായ ചില ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ ആശുപത്രിയെ സമീപിച്ചത്.
അവര്‍ക്ക് കാല്‍സിഫൈഡ് ട്രിപ്പിള്‍ വെസല്‍, 700 എംജിയില്‍ കൂടുതല്‍ കൊളസ്ട്രോള്‍ ഉള്ള ഹൈപ്പര്‍ കൊളസ്ട്രോളീമിയ എന്നീ രോഗങ്ങളായി ബുദ്ധിമുട്ടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
ഇത്തരം രോഗികളില്‍, അയോര്‍ട്ട ഒന്നിലധികം കൊളസ്ട്രോള്‍ നിക്ഷേപങ്ങളാല്‍ കട്ടിയുള്ളതാവുകുയം, ഇത് പരമ്പരാഗത CABG ഏതാണ്ട് അസാധ്യമാക്കുന്നു.
റേഡിയേഷനുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കാരണം കൊറോണറി ആൻജിയോപ്ലാസ്റ്റി പ്രായോഗികമല്ലെന്നും ശസ്ത്രക്രിയാ വിദഗ്ധര്‍ വിധിച്ചു.
ഒടുവില്‍ മൂന്ന് ഗ്രാഫ്റ്റുകള്‍ക്കായി LIMA-RIMA Y ടെക്നിക് ഉപയോഗിച്ച് ടീം ടോട്ടല്‍ ആര്‍ട്ടീരിയല്‍ റിവാസ്കുലറൈസേഷൻ തീരുമാനിക്കുകയായിരുന്നു.
അമൃത് നെര്‍ലിക്കര്‍, അഭിഷേക് ജോഷി, നിഖില്‍ ദീക്ഷിത്, പ്രശാന്ത് എംബി, അവിനാഷ് ലോന്ദെ, സൗഭാഗ്യ ഭട്ട് എന്നിവരായിരുന്നു ടീമിലുണ്ടായിരുന്ന മറ്റുള്ളവര്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.