പട്ന: ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നത് എതിർത്ത യുവാവിനെ ഭാര്യയും ഭാര്യയുടെ ബന്ധുക്കളും ചേർന്ന് കൊന്ന് കെട്ടിത്തൂക്കി.
ബിഹാറിലെ ബെഗുസറയിലാണ് സംഭവം.
സമസ്തിപൂർ ജില്ലക്കാരനായ 25കാരൻ മഹേശ്വർ റായ് ആണ് കൊല്ലപ്പെട്ടത്.
ഭാര്യ 20കാരിയായ റാണി പോലീസിന്‍റെ പിടിയിലായിട്ടുണ്ട്.
ഇവരുടെ ബന്ധുക്കൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
മഹേശ്വർ കൊൽക്കത്തയിൽ തൊഴിലാളിയാണ്. ആറു വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ട്.
മഹേശ്വറിന്‍റെ 20കാരിയായ ഭാര്യ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.
ഇൻസ്റ്റഗ്രാമിൽ ഇതുവരെ 500 റീൽസ് ചെയ്തിരിക്കുന്ന യുവതിയെ 9,500 പേർ ഫോളോ ചെയ്യുന്നുണ്ട്.
എന്നാൽ, ഭാര്യ റീൽസ് ചെയ്യുന്നതിനെ യുവാവ് എതിർത്തിരുന്നു.
റീൽസിൽ ഡാൻസ് ചെയ്ത് റാണിക്ക് പ്രശസ്തിയും പണവുമാണ് വേണ്ടിയിരുന്നതെന്ന് യുവാവിന്‍റെ പിതാവ് റാം റായ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇതിനിടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുവാവ് കൊൽക്കത്തിയൽനിന്നും ലീവെടുത്ത് നാട്ടിലെത്തി.
കഴിഞ്ഞ ദിവസം ഫാഫൗത് ഗ്രാമത്തിലെ ഖോദാബന്ദ്പൂരിലെ ഭാര്യ വീട്ടിലെത്തി.
സംസാരത്തിനിടെ റാണി സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിനെ എതിർത്തു.
ഇത് വാക്കുതർക്കമാകുകയും യുവതിയും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിക്കുകയുമായിരുന്നു.
മഹേശ്വറിന്‍റെ ഫോണിൽ കിട്ടാതായതോടെ അദ്ദേഹത്തിന്‍റെ സഹോദരൻ ഇവിടെ അന്വേഷിച്ച് എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്.
സ്ഥലത്തെത്തിയപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന നാലുപേർ ചേർന്ന് മൃതദേഹം സംസ്‌കരിക്കാൻ ശ്രമിക്കുന്നത് കണ്ടതായി വീട്ടുകാർ ആരോപിച്ചു.
പിന്നീട് പോലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.