സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളന പ്രചാരണം ബെംഗളൂരുവിൽ നടന്നു

ബെംഗളൂരു : ആദർശത്തോട് അണുവിട വ്യത്യാസം വരുത്തുകയോ മറ്റൊരു ആശയത്തോട് സന്ധിയാവുകയോ ചെയ്യാതെ ജനഹൃദയങ്ങൾ കീഴടക്കിയ പ്രസ്ഥാനമാണ് സമസ്തയെന്നും മാനവ മൈത്രിയും മതമൈത്രിയും സംരക്ഷിക്കുന്നതിൽ മുഖ്യമായ പങ്കാണ് സമസ്ത വഹിച്ചതെന്നും പ്രമുഖ പണ്ഡിതൻ സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ പറഞ്ഞു.

സമസ്ത നൂറാം വാർഷിക ഉൽഘാടന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് നേതൃ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്വേഷത്തിന്റെയോ വിഘടനത്തിന്റെയോ പാതയല്ല സമസ്ത വിഭാവനം ചെയ്യുന്നത്. സ്നേഹത്തിന്റെയും വിജ്ഞാനത്തിന്റെയും പാതയാണത്. സാത്വിക പ്രതിഭകളാണ് ഇത് കെട്ടിപ്പടുത്തത്. ഇപ്പോൾ നിയന്ത്രിക്കുന്നവരും നിസ്വാർത്ഥരും നിശ്കളങ്കരുമായ പണ്ഡിതരാണ്.

തകർക്കാൻ കഴിയാത്ത വിശ്വാസമാണ് ജനഹൃദയങ്ങളിൽ സമസ്തക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 28 ന് നടക്കുന്ന ഉൽഘാടന മഹാ സമ്മേളനം ചരിത്ര സംഭവമാകുന്നതിന്റെ ഭാഗമായാണ് പ്രചാരണ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നത്.

28 ന് കാലത്ത് കേന്ദ്ര മുശാവറ യോഗം ബെംഗളൂരുവിൽ നടക്കും. ആഗോള തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അനവധി കർമ്മ പദ്ധതികൾ സമ്മേളനത്തിൽ പ്രക്യാപിക്കും.

സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. വർക്കിംഗ് ചെയർമാൻ സിദ്ദീഖ് തങ്ങൾ അദ്ധ്വ ക്ഷത വഹിച്ചു. സൗത്ത് റൈഞ്ച് പ്രസിഡണ്ട് മുസ്തഫ ഹുദവി ഉൽഘാടനം ചെയ്തു. എ.കെ. അശ്റഫ് ഹാജി, അയ്യൂബ് ഹസനി, റഷീദ് മൗലവി, സമദ് മൗലവി മാണിയൂർ, ഹുസൈനാർ ഫൈസി, ബിശ്ർ ഹസനി, പി.എം. മുഹമ്മദ് മൗലവി, ടി.സി. സിറാജ്, കെ.കെ. സലീം, അബൂബക്കർ ഹാജി, റഹീം ചാവശ്ശേരി, അബു ഹാജി, നാസർ നീലസന്ദ്ര, അബൂബക്കർ ഹാജി യശ്വന്തപുരം താഹിർ മിസ്ബാഹി, യൂസുഫ് മുണ്ടെല തുടങ്ങിയവർ പ്രസംഗിച്ചു. വർക്കിംഗ് കൺവീനർ പി.എം.അബ്ദുൽ ലത്തീഫ് ഹാജി സ്വാഗതവും വി.കെ.നാസർ ഹാജി നന്ദിയും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us