ഹുബ്ബള്ളി ദേശീയ പാതയിലുണ്ടായ അപകടത്തിൽ നാല് മരണം

ബെംഗളൂരു : ശനിയാഴ്ച രാവിലെ ഹുബ്ബള്ളിക്ക് സമീപം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിൽ ട്രക്ക് ഇടിച്ച് നാല് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബെംഗളൂരു-പുണെ ഹൈവേയിലെ ബെല്ലിഗാട്ടി ക്രോസിലാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. 26 കാരനായ മണികണ്ഠ, 23 കാരനായ പവൻ, 31 കാരനായ ചന്ദൻ, 34 കാരനായ ഹരീഷ് കുമാർ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് പേർ ഹാസൻ സ്വദേശികളും ഒരാൾ ബെംഗളൂരു സ്വദേശിയുമാണ്.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

ഹാസനിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന കാറും ബെംഗളൂരുവിൽ നിന്ന് ഷിരാഡിയിലേക്ക് പോവുകയായിരുന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചതെന്നാണ് റിപ്പോർട്ട്. അതിനുശേഷം ഒരു കണ്ടെയ്‌നർ കാറുകളിൽ ഇടിക്കുകയായിരുന്നു. തുടർന്നാണ് 4 പേർ മരണപ്പെട്ടത്

അപകടത്തിൽപ്പെട്ടവരെ കാറിൽ നിന്ന് പുറത്തെടുക്കാൻ ഏറെ പരിശ്രമിച്ചതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts