മാക്കൂട്ട ചുരം റോഡ് അറ്റകുറ്റപ്പണിക്ക് എം .എം.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ബെംഗളൂരു: വീരാജ്‌പേട്ട- മാക്കൂട്ടം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും ഉടനെ അറ്റകുറ്റപ്പണികൾ നടത്തി യാത്ര സുഖകരമാക്കുന്നതിനും മലബാർ മുസ്ലിം അസോസിയേഷൻ എൻ. എ.ഹാരിസ് എംഎൽഎ മുഖേന മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നൽകി.

ഉടനെ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ഡിറ്റേൽസ് പ്രോജക്ട് റിപ്പോർട്ട്(D P R) തയ്യാറാക്കിസമർപ്പിക്കുന്നതിനും ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി എൻ.എ. ഹാരിസ് എംഎൽഎ പറഞ്ഞു.

കണ്ണൂർ ഭാഗത്ത്‌ നിന്ന് കുടക്‌ ,മൈസൂരു,ഹാസൻ ,ബെംഗളൂരു ഭാഗത്തേക്ക്‌ യാത്ര ചെയ്യാനുള്ള ഏക വഴിയാണിത്‌.

ഈറോഡ്‌ പൊട്ടിപ്പൊളിഞ്ഞത് കാരണം യാത്ര ദുഷ്കരമായിട്ട് മാസങ്ങളായി.

ചരക്ക് വാഹനങ്ങൾ കൂടുതലും കടന്നുപോകുന്നതും ഈ വഴിയാണ്.

ചെറു വാഹനങ്ങളായും ഇരുചക്ര വാഹനങ്ങളായും ധാരാളം വാഹനങ്ങൾ ദിനംപ്രതി ഇതുവഴി കടന്നു പോകുന്നു. ഇവരാണ് കൂടുതൽ യാത്ര ദുരിതമനുഭവിക്കുന്നത്.

കുടകിലുള്ളവർക്ക്‌ ഏക ആശ്രയമായ കണ്ണൂർ ഇന്റർന്നാഷണൽ എയർപ്പോട്ടിലേക്കും പോകേണ്ടത്‌ ഇത്‌ വഴിയാണ് .

ശബരിമല സീസണായതിനാൽ കാൽനടയായും വാഹനങ്ങളിലും ഇതവഴി സ്വാമിമാർ യാത്ര ചെയ്യുന്നതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപണികൾ തീർത്തു തരണമെന്ന് നിവേദനത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.

സംസ്ഥാനപാതയിൽ ബിട്ടൻകാല മുതൽ മാക്കൂട്ട ( വിരാജ്‌പേട്ട) വരെയുള്ള ഏകദേശം 25 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കർണാടക – കേരള അന്തർസംസ്ഥാന പാതയായ ഈ ചുരം റോഡ്.

ഈ റോഡ് പൂർണമായും തകർന്ന് ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തുന്നു.

അപകടങ്ങളും പരിക്കുകളും ഭയന്ന് കാൽനടയാത്രക്കാർക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത വിധം ദയനീയമാണ് റോഡിന്റെ അവസ്ഥ.

പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കുടകിലേക്ക് കേരളത്തിൽ നിന്ന് നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ ഓടുന്നുണ്ട്.

റോഡിന് അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും. റോഡുപണി യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കണമെന്നും എം.എം.എ. നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us