ബെംഗളൂരു: രാജ്യത്തെ പ്രധാന വിമാനത്താവളമായ ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു അഭിമാന നേട്ടം.
ലോകത്ത് ഏറ്റവും കൃത്യമായി സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായാണ് ബംഗളൂരു വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടത്.
വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം നടത്തുന്ന പഠനത്തിലാണ് കണ്ടെത്തൽ.
രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദും പട്ടികയിൽ മുൻപന്തിയിലുണ്ട്.
വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിന്റെ കൃത്യതയുടെ കാര്യത്തിൽ മികച്ച റെക്കോർഡാണ് വിമാന താവളത്തിനുള്ളതെന്നു പഠനം പറയുന്നു.
സെപ്റ്റംബറിൽ 88.51 ശതമാനവും ഓഗസ്റ്റിൽ 89.66 ശതമാനവും ജൂലൈയിൽ 87.51 ശതമാനവുമായിരുന്നു സമയ കൃത്യത.
ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ചതാണ് ഇതെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്തവളമാണ് കെംപഗൗഡ വിമാനത്താവളം. 35 എയർലൈൻ കമ്പനികളുടെ 88 സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് വിമാനത്താവളത്തിൽ.
2022-23 കാലത്ത് മൂന്ന് കോടിക്ക് മുകളിലാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.