ഇസ്രായേൽ-ഹമാസ് യുദ്ധം കൊച്ചുകുട്ടികളുടെ മുഴുവൻ തലമുറയിലും മായാത്ത മുദ്രയാണ് പതിപ്പിക്കുന്നത്.
അവരിൽ പലരും തങ്ങളുടെ മാതാപിതാക്കളെ ഹമാസ് തോക്കുധാരികൾ കൊലപ്പെടുത്തിയതിന് സാക്ഷികളാണ്.
ഭീകരസംഘടനയുടെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ഇസ്രായേൽ കുട്ടികളെയും കുഞ്ഞുങ്ങളെയും പിടിച്ച് നിൽക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ഭീകരസംഘടന പുറത്തുവിട്ടു.
ഹമാസ് ഭീകരർ സ്വന്തം വീടുകളിൽ ബന്ദികളാക്കിയ കുട്ടികളെ ഭയന്ന് കരയുന്നതും അവരുടെ മാതാപിതാക്കൾ അവരുടെ അരികിൽ മരിച്ച് കിടക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു.
You can see their injuries,
hear their cries
and feel them trembling from fear as these children are held hostage in their own homes by Hamas terrorists and their parents lie there dead in the next room.These are the terrorists that we are going to defeat. pic.twitter.com/myDsGnOzT1
— Israel Defense Forces (@IDF) October 14, 2023
ഇവരാണ് നമ്മൾ പരാജയപ്പെടുത്താൻ പോകുന്ന ഭീകരർ. ,” ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് വീഡിയോ ഷെയർ ചെയ്യുമ്പോൾ തലക്കെട്ടായി എഴുതി.
അതേസമയം യുദ്ധത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഏറ്റവും ഗുരുതരമായ യുദ്ധക്കുറ്റമായാണ് അന്താരാഷ്ട്ര സമൂഹം കണക്കാക്കുന്നത്.
ആശുപത്രികളോ സ്കൂളുകളോ ആക്രമിക്കൽ, ബാല സൈനികരെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ അതിക്രമങ്ങൾക്കൊപ്പം അപലപിക്കുന്ന ആറ് “ഗുരുതരമായ ലംഘനങ്ങളിൽ” ഒന്നായി യുഎൻ ഇതിനെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഒക്‌ടോബർ ഏഴിന് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം ഉണ്ടായ ഇസ്രായേൽ പാലസ്റ്റീൻ യുദ്ധത്തിന് കുറഞ്ഞത് 3,700 പേരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.