ജെയ്ക്ക് സി തോമസിന്റെ പിതാവിന്‍റെ പ്രായം, ആസ്തികളെക്കുറിച്ചുള്ള അധിക്ഷേപങ്ങൾ; പ്രതികരണവുമായി സഹോദരൻ രംഗത്ത്

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡല ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പറഞ്ഞ പിതാവിന്റെ പ്രായത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ് നിരവധി അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നത്.

അതേസമയം പിതാവിനെ പരാമർശിക്കുന്ന അധിക്ഷേപങ്ങൾ വേദനിപ്പിക്കുന്നുവെന്നും ജെയ്‌ക്കിനെ വിമർശിക്കാം, പക്ഷേ അച്ഛനെ വെറുതെ വിടണമെന്നും തോമസ് സി തോമസ് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ പ്രതികരിച്ചു .

കൂടാതെ സ്വത്ത് വിവാദം അനാവശ്യമെന്നും ജെയ്ക് സി തോമസിന്റെ സഹോദരൻ തോമസ് സി തോമസ് കൂട്ടിച്ചേർത്തു. ജെയ്ക്കിന് പാരമ്പര്യമായി സ്വത്തുണ്ട്. ഹൈവേയിൽ ഭൂമിയുടെ വില കൂടുന്നത് സ്വാഭാവികമാണ്.

കൂടാതെ ജേക്കിന്റെ ആദ്യ തിരഞ്ഞെടുപ്പ് സമയത്ത്, സ്വത്ത്  അതിന്റെ ഭാഗമായിരുന്നില്ല. അടുത്തിടെയാണ് സ്വത്ത് വിഭജിച്ചത്. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ജേക്കിന്റെ സമ്പത്ത് വർധിച്ചത് ആയി കാണുന്നത്. സ്വത്ത്‌  വിഭജിച്ചപ്പോൾ ജെയ്ക് സി തോമസിന് 27,98,117 രൂപ ലഭിച്ചതായി നാമനിർദേശ പത്രികയിൽ പറയുന്നു. കൈയിലും ബാങ്കിലുമായി 1,07,956 രൂപയുണ്ടെന്നും  ഇയാളുടെ ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുണ്ട്. 7,11,905 രൂപ ബാധ്യതയും ഉണ്ടെന്നും നാമനിർദേശ പത്രികയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ആരോപണങ്ങളോട് പ്രതികരിക്കേണ്ടെന്ന് ജെയ്‌ക്കിന്റെ സഹോദരൻ ഇന്നലെ ഫേസ്ബുക്കിൽ പറഞ്ഞെങ്കിലും അച്ഛന്റെ പ്രായം മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ലന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചു. കൂടാതെ 4 മാസം മുമ്പ് നടന്ന തോമസ് സി തോമസിന്റെ മൂന്നാമത്തെ കുഞ്ഞിന്റെ മാമ്മോദിസായ്ക്ക്് കുടുബത്തോടൊപ്പം ഒന്നിച്ചെടുത്ത ചിത്രവും അദ്ദോഹം പങ്കുവെച്ചു

ജെയ്കിന്‍റെ സഹോദരന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

പ്രിയരേ

ഞാൻ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനോ പ്രചാരകനോ അല്ല. എല്ലാ രാഷ്ട്രീയത്തിൽ പെട്ട ആളുകളെയും ബഹുമാനിക്കുന്ന സ്നേഹിക്കുന്ന സാധാരണക്കാരനായ ഒരു ദൈവവിശ്വാസിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ സഹോദരനും പുതുപ്പള്ളി മണ്ഡലത്തിലെ ഇടത് പക്ഷ സ്ഥാനാർത്ഥിയുമായ ജയ്‌ക്ക് സി തോമസിനെ വ്യക്തിപരമയി അധിക്ഷേപിക്കുന്ന പോസ്റ്റുകൾ കാണാനിടയായി. ജയ്‌ക്ക് അനധികൃതമായി കോടികൾ സമ്പാദിച്ചെന്നും മറ്റുമൊക്കെ ഉള്ള ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജയ്‌ക്ക് ഉൾപ്പടെ പറഞ്ഞത്. പക്ഷെ ഞങ്ങളുടെ പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാനായില്ല.

എല്ലാവരുടെയും സംശയങ്ങൾ തീർക്കുന്നതിനായി ചില കാര്യങ്ങൾ പങ്കു വയ്ക്കുകയാണ്.

1. ഞങ്ങളുടെ പിതാവിന്റെ പ്രായത്തെ സംബന്ധിച്ച് ?

ജീവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ പിതാവിന് ഇപ്പോള്‍ 100 വയസ്സിനു മേലെ പ്രായം ഉണ്ടാകുമായിരുന്നു. 2011-ല്‍ അദ്ദേഹം മരിക്കുമ്പോള്‍ 89 വയസ്സയിരുന്നു. അദ്ദേഹം വിവാഹം കഴിച്ചത് വളരെ വൈകി ആണ്. മലങ്കര യാക്കോബായ സഭയിലെ അഭിവന്ദ്യ മെത്രപ്പോലീത്ത ആയിരുന്ന പെരുമ്പള്ളി തിരുമേനിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. വൈകിയ വേളയിലും അദ്ദേഹത്തെ വിവാഹത്തിന് നിര്ബന്ധിച്ചതും അതിനു മുന്‍കൈ എടുത്തതും തിരുമേനിയാണ്. ഫാ ഗീവര്ഗീസ് ചട്ടത്തില്‍ അച്ഛന്റെ കാര്‍മികത്വത്തില്‍ നടന്ന വിവാഹത്തില്‍ തിരുമേനി പങ്കെടുത്തില്ലെങ്കിലും പിന്നീട് എന്റെ മാമോദിസ നടത്തിയത് അദ്ദേഹമായിരുന്നു. എന്റെ പിതാവിന്റെ വര്ധക്യ കാലത്ത് ഉണ്ടായ മക്കളാണു ഞങ്ങള്‍ രണ്ടു പേരുമെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെുച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us