ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ ശനിയാഴ്ച പുലർച്ചെ മുംബൈ-ബെംഗളൂരു ഉദ്യാൻ എക്സ്പ്രസിന്റെ (ട്രെയിൻ നമ്പർ 11301) രണ്ട് എസി കോച്ചുകളിൽ തീപിടിത്തം. ഏകദേശം 5.45 ഓടെയാണ് ട്രെയിൻ എത്തിയത്.
ട്രെയിൻ എത്തി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോഴാണ് കോച്ചുകളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ അഗ്നിശമനസേനയെ വിവരമറിയിക്കുകയും 7.35ഓടെ സംഘം സ്ഥലത്തെത്തി.
രാവിലെ 7.10 ഓടെയാണ് സ്റ്റേഷൻ ചെയ്ത ട്രെയിനിന്റെ രണ്ട് കോച്ചുകളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ) ചീഫ് പിആർഒ അനീഷ് ഹെഗ്ഡെ പറഞ്ഞു.
എല്ലാ യാത്രക്കാരും ട്രെയിനിൽ നിന്ന് ഇറങ്ങിയതിനാൽ ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ ഒമ്പത് മണിയോടെയാണ് അഗ്നിശമന സേന തീയണച്ചത്. അറ്റകുറ്റപ്പണികൾക്കായി ട്രെയിൻ ട്രാക്കിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. തീപിടിത്തത്തെത്തുടർന്ന് സ്റ്റേഷനിൽ നിന്നുള്ള മറ്റ് സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.