ബെംഗളൂരു : ഭൂമിയുടെ ഏത് മൂലയിലാണ് എങ്കിലും നാട്ടിലെത്തി കുടുംബത്തോടും നാട്ടുകാരോടുമൊത്ത് ഓണം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളിയും.
വിമാനക്കൂലി കൂട്ടിക്കൊണ്ടാണ് ഓണക്കാലത്ത് ഈ സാഹചര്യത്തിൽ വിമാനക്കമ്പനികൾ മലയാളികളെ “സഹായി”ക്കാറുള്ളത്.
കുറെ ശബ്ദമുണ്ടാക്കിയാൽ രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ഒരു സ്പെഷ്യൽ ട്രെയിൻ ലഭിച്ചാലായി.
ഇവിടെയാണ് കർണാടക ആർ.ടി.സി. ഒരു പുതിയ മാതൃക മുന്നോട്ട് വക്കുന്നത്, സ്വകാര്യ സർവ്വീസുകളേക്കാൾ പ്രൊഫഷണൽ സർവ്വീസ് നൽകുന്നു എന്നത് മാത്രമല്ല.
ഓണത്തിന് ഏകദേശം 20 ദിവസത്തിലധികം ഉള്ളപ്പോൾ തന്നെ കേരളത്തിലേക്ക് 13 സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ബുക്കിംഗ് ആരംഭിച്ചു, തീർന്നില്ല ഈ ടിക്കറ്റുകൾ വിറ്റുതീർന്നാൽ ഇനിയും സർവീസുകൾ നൽകാം എന്നാണ് കർണാടകയുടെ വാഗ്ദാനം.
കഴിഞ്ഞില്ല, ഓണ സമയത്ത് കേരള – കർണാടകയാത്രയുടെ ഏകദേശം മധ്യഭാഗത്തായ കൃഷ്ണഗിരിയിൽ മൊബൈൽ മെക്കാനിക്കുകളെ തയ്യാറാക്കി നിർത്തുന്നുണ്ട്, ഏതെങ്കിലും ബസ് വഴിയിൽ മുന്നോട്ട് പോകാൻ കഴിയാതെ നിർത്തിയിടേണ്ടി വന്നാൽ കോയമ്പത്തൂരിൽ സജ്ജീകരിച്ച സ്പെയർ ബസ് പറന്നെത്തും.ഇതേ സൗകര്യങ്ങൾ മലബാറിലേക്ക് യാത്ര ചെയ്യുന്നവർക്ക് മൈസൂരുവിലും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതു വരെ പ്രഖ്യാപിച്ച ഓണം സ്പെഷ്യൽ ബസുകൾ: