ബെംഗളൂരു : മൈസൂരു-മാനന്തവാടി റോഡിൽ അശോകപുരത്ത് റെയിൽവേ വർക്ക്ഷോപ്പിന് സമീപം വൈദ്യുതത്തൂണിലിടിച്ച കാറിൽനിന്ന് ഡ്രൈവറെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ ഷോക്കേറ്റുമരിച്ചു.
അശോകപുരം സ്വദേശികളും നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുമായ രവികുമാർ (33), കിരൺ (37) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി മാനന്തവാടി റോഡ് റെയിൽവേ വർക്‌ഷോപ്പിന് സമീപത്താണ് അപകടമുണ്ടായത്.
രവി ഓടിച്ച ഇന്നോവ വാഹനം (കെഎ-55-എൻ-1291) നാച്ചനഹള്ളിപാളയ ഭാഗത്തുനിന്ന് വരികയായിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും ഉയർന്ന വോൾട്ടേജുള്ള വൈദ്യുത തൂണിൽ വാഹനം ഇടിക്കുകയും ചെയ്‌തെന്നാണ് വിവരം. വൈദ്യുത തൂണും കോമ്പൗണ്ട് മതിലും ഇടിയുടെ ആഘാതത്തിൽ വൈദ്യുതത്തൂൺ ഒടിഞ്ഞുവീണു.
അപകടം ശ്രദ്ധയിൽപ്പെട്ട് ഈ സമയത്ത് പ്രദേശത്തുണ്ടായിരുന്ന രവികുമാറും കിരണും മറ്റു മൂന്നുപേരും കാറിനടുത്തേക്കുവന്ന് ഡ്രൈവറെ പുറത്തിറക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് ഇവർക്ക് ഷോക്കേറ്റത്. കാർ ഡ്രൈവർ രവിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഷോക്കേറ്റവരെ കെ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രവികുമാറിന്റെയും കിരണിന്റെയും ജീവൻ രക്ഷിക്കാനായില്ല.
മൈസൂരു സ്വദേശിയായ രവി എന്നയാളാണ് കാറോടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളെയും ഷോക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധികവേഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.