സംസ്ഥാനത്ത് കടുവകളുടെ എണ്ണത്തിൽ വർദ്ധനവ്; ക്യാമെറയിൽ പതിഞ്ഞത് 435 കടുവകൾ

2022ൽ നടത്തിയ ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ (എഐടിഇ) അഭ്യാസമനുസരിച്ച് കർണാടകയിലെ കടുവകളുടെ എണ്ണത്തിൽ വർദ്ധനവ്.

ക്യാമെറയിൽ പതിഞ്ഞതിൽ കുറഞ്ഞത് 435 കടുവകളുണ്ടായതായാണ് റിപ്പോർട്ടുകൾ. 2018ലെ എഐടിഇ അഭ്യാസത്തിനിടെ കണക്കാക്കിയ 404 കടുവകളെ അപേക്ഷിച്ച് ഈ കണക്കുകളിൽ വർധനയുണ്ടായിട്ടുണ്ട്.

വനംവകുപ്പിന്റെ കണക്കനുസരിച്ച് നാഗർഹോളെ കടുവ സങ്കേതത്തിലാണ് കൂടുതൽ കടുവകളുള്ളത്- 149 എണ്ണം. തൊട്ടുപുറകിൽ ബന്ദിപ്പൂർ കടുവാ സങ്കേതമാണുള്ളത്.

143 കടുവകൾ ഇവിടെയുണ്ട്. മടിക്കേരി, ചിക്കമഗളൂരു, ബെലഗാവി, എം.എം. ഹിൽസ്, യെല്ലാപുര, കാവേരി വന്യമൃഗസങ്കേതം കുന്ദേർമുഗ് വന്യജീവിസങ്കേതം, കാർവാർ, ഹലിയാൽ തുടങ്ങിയപ്രദേശങ്ങളിലും രണ്ടുമുതൽ 11 വരെ കടുവകളാണ് ക്യാമറയിൽ കുടുങ്ങിയത്.

കഴിഞ്ഞതവണ 11 കടുവകളെ കണ്ടെത്തിയ ഹുൻസൂരിൽ ഇത്തവണ ഒരു കടുവയെപ്പോലും കണ്ടെത്താൻ കഴിഞ്ഞില്ല.

സംസ്ഥാനത്ത് കടുവകളുടെസാന്നിധ്യം കണ്ടെത്തിയ 4786 ഇടങ്ങളിലാണ് വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നത്. 66,86,450 ചിത്രങ്ങളാണ് ഇതിൽ പതിഞ്ഞത്. ഇവ വിശകലനംചെയ്താണ് കടുവകളുടെ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ യഥാർഥ കണക്ക് ഇതിൽനിന്ന് വളരെ കൂടുതലാകാനാണ് സാധ്യതയെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.

കടുവകളുടെവർധന സംസ്ഥാനം കടുവാസംരക്ഷണത്തിനായി സ്വീകരിച്ചനടപടികൾ പൂർണമായി വിജയിച്ചതിന്റെ സൂചനയാണെന്നും വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. -ലേതിനേക്കാൾ 31 കടുവകൾ കൂടിയതായി കണ്ടെത്തൽകടുവകളുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി ശ്രദ്ധേയനായ മലയാളി വന്യജീവി ഫോട്ടോഗ്രാഫറാണ് അമൽ ജോർജ്.

ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കടുവ സംരക്ഷണകേന്ദ്രങ്ങളിലെല്ലാം യാത്ര ചെയ്ത് കടുവകളുടെ വ്യത്യസ്ത ചിത്രങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട്. കടുവദിനത്തിൽ കടുവകളുടെ ചിത്രങ്ങൾ തേടിയുള്ള യാത്രയെക്കുറിച്ച് എഴുതുകയാണ് അമൽ ജോർജ്ഇന്ന് അന്താരാഷ്ട്ര കടുവദിനം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us