ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവും വാടക കൊലയാളിയും അറസ്റ്റിൽ

ബെംഗളൂരു: ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്താൻ വാഹനാപകടം മനഃപൂർവം സൃഷ്ട്ടിച്ച യുവാവും വാടക കൊലയാളിയും പിടിയിൽ. നാല് മാസം ഗർഭിണിയായ യുവതിക്ക് അപകടത്തിലൂടെ തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. എന്നാൽ തന്നെ കൊല്ലാൻ ഭർത്താവ് നടത്തിയ ഗൂഢാലോചനയാണ് അപകടമെന്ന് പോലീസ് കേസ് തെളിയിച്ചപ്പോളാണ് യുവതിക്ക് മനസിലായത്

2022 ഡിസംബർ 31 ന് നോർത്ത് ബെംഗളൂരുവിലെ ബഗലൂരിനടുത്തുള്ള കെഐഎഡിബി ലേഔട്ടിലാണ് അപകടം.

ഇരയായ ചൈതന്യ ഭരതനാട്യം ക്ലാസ് കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിതവേഗതയിലെത്തിയ ടാറ്റ സുമോ പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെ വഴിയാത്രക്കാർ ശ്രദ്ധിച്ച് ആശുപത്രിയിലെത്തിച്ചു.

അപകടത്തെത്തുടർന്ന് യുവതിക്ക് ഒടുവിൽ ഗർഭച്ഛിദ്രം ചെയ്യേണ്ടിവന്നു. കുടുംബവഴക്കിനെ തുടർന്ന് യുവതിയുടെ ഭർത്താവ് അരവിന്ദ ആർ, ഉദയ് കുമാർ എന്ന കരാർ കൊലയാളിയെ കൊലപ്പെടുത്താൻ ഏൽപിച്ചതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് അപകടം ഉണ്ടാകുന്നതിനായി ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ അരവിന്ദ കുമാറിന് 2.5 ലക്ഷം രൂപ നൽകിയതായും ആ വാഹനം ഉപയോഗിച്ച് ചൈതന്യയുടെ ഇരുചക്രവാഹനത്തിൽ ഇടിച്ചതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ പോലീസ് കേസ് പരിഹരിക്കുന്നതിന് മുമ്പ് വരെ നടന്നത് ആസൂത്രിത അപകടത്തെക്കുറിച്ച് ചൈതന്യയ്ക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us