ബെംഗളൂരു: ബൈക്കിലെത്തിയ നാല് യുവാക്കൾ കാർ തകർക്കുകയും ഹോൺ മുഴക്കിയതിന് മലയാളി ഡ്രൈവറെയും യാത്രക്കാരനെയും തല്ലുകയും ചെയ്തു.
https://www.threads.net/t/CupBA0jsCq0/?igshid=NTc4MTIwNjQ2YQ==
വർത്തൂരിനടുത്ത് ഗുഞ്ചൂരിൽ നടന്ന സംഭവത്തിൽ മലയാളി കാർ യാത്രക്കാരെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
@east_bengaluru @BlrCityPolice @blrcitytraffic . Incident occurred on the new road which is connecting from DSR rivera to Varthur. Goons on the street of Bangalore . Is there any action taken yet on it @DCPTrEastBCP pic.twitter.com/kk8uENgdeB
— RON (@ronmania2009) July 13, 2023
വൈറ്റ്ഫീൽഡ് – സർജാപുര റോഡിലെ വർത്തൂരിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം. ഐടി ജീവനക്കാരനായ പാലക്കാട് ഒറ്റപ്പാലം സ്വദേശി അശോകും രണ്ടു സുഹൃത്തുക്കളുമാണു കാറിലുണ്ടായിരുന്നത്. ഓഫിസിൽനിന്നു സർജാപുരയിലെ താമസസ്ഥലത്തേയ്ക്കു വരികയായിരുന്നു ഇവർ. ഇടറോഡിലൂടെ ബൈക്കിലും സ്കൂട്ടറിലുമായി എത്തിയ 4 പേർ കാറിനു മുന്നിൽ തടസ്സം സൃഷ്ടിച്ചാണ് ഓടിച്ചിരുന്നത്. ഹോണടിച്ചെങ്കിലും ഇവർ മാറിയില്ല.
Arrested the said accused yesterday night.Strict action underway. pic.twitter.com/UfnVEQMpKE
— DCP WhiteField (@dcpwhitefield) July 14, 2023
ഇതിനിടെ നടുറോഡിൽ ബൈക്കു നിർത്തി കാർ യാത്രക്കാരെ ആക്രമിക്കാനെത്തി. കാർ പിറകിലോട്ട് എടുത്ത് എതിർദിശയിലെ റോഡിലൂടെ പോയെങ്കിലും ബൈക്കുകാർ പിന്തുടർന്നു. സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലേക്കു കാർ കയറ്റാൻ ശ്രമിച്ചപ്പോൾ ബൈക്കിലെത്തിയ സംഘം കാറിലുണ്ടായിരുന്ന അശോക് ഉൾപ്പടെയുള്ളവരെ ആക്രമിക്കുകയും ഗ്ലാസുകൾ തകർക്കുകയും ചെയ്തു. അപ്പാർട്ട്‌മെന്റിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് സംഭവം പതിഞ്ഞത്.
https://twitter.com/east_bengaluru/status/1679504182225653760?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1679504182225653760%7Ctwgr%5E29e77cf051a7bb9b233fa07ceab36bd38c0bc41b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.news9live.com%2Fstate%2Fkarnataka%2Fbengaluru-road-rage-four-bike-borne-youths-vandalise-car-attack-two-men-for-honking-in-varthur-2212604
ബെംഗളൂരു പോലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി ബെംഗളൂരു പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.