ബംഗളുരു: വിപണിയിൽ തക്കാളിയുടെ വില കുത്തനെ ഉയരുന്നത് കർണാടക കർഷകരെ തങ്ങളുടെ കൃഷിയിടങ്ങളിൽ തക്കാളി മോഷണം ഭയന്ന് വിളവെടുപ്പ് വരെ തക്കാളിക്ക് സംരക്ഷണം ഒരുക്കാൻ നിർബന്ധിതരാക്കുകയാണ്.
തക്കാളി വില 100 കടന്നു, ചിലയിടങ്ങളിൽ കിലോയ്ക്ക് 150 രൂപ വരെ ഇതിനോടകം ഉയർന്നു കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മൺസൂൺ മഴ തുടരുന്നതാണ് വിലക്കയറ്റത്തിന് കാരണം.
ഹാസൻ ജില്ലയിലെ തന്റെ കൃഷിയിടത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി ഒറ്റരാത്രികൊണ്ട് മോഷണം പോയതായി ഒരു കർഷകൻ പോലീസിൽ പരാതി നൽകി. ജൂലൈ ആറിന് ഹാസനിലെ ഹലേബീഡു നഗരത്തിനടുത്തുള്ള ഗോണി സോമനഹള്ളി ഗ്രാമത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
കൂടാതെ ഒരു ലക്ഷം വിലമതിക്കുന്ന 90 പെട്ടി തക്കാളി അജ്ഞാതർ കടത്തിക്കൊണ്ടുപോയെന്ന് കാണിച്ച് ധരണി എന്ന സോമശേഖർ ഹളേബീടു പൊലീസ് സ്റ്റേഷനിൽ മുൻപ് പരാതി നൽകിയിരുന്നു. രണ്ടേക്കർ സ്ഥലത്താണ് തക്കാളി കൃഷി ചെയ്തത്. ചിക്കമംഗളൂരു മാർക്കറ്റിൽ വിളവെടുക്കാൻ ധരണി പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, വ്യാഴാഴ്ചയാണ് മോഷണം പോയത്.
തക്കാളിച്ചെടികളും മോഷ്ടാക്കൾ നശിപ്പിച്ചിട്ടുണ്ട്. പിറ്റേന്ന് രാവിലെ ധരണി ഫാമിലേക്ക് പോയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഏഴും എട്ടും വർഷമായി ഞാൻ തക്കാളി കൃഷി ചെയ്യുന്നു.
ഒരിക്കലും വിളയ്ക്ക് നല്ല വില കിട്ടിയില്ല. ഈ വർഷം സമൃദ്ധമായ വിളവെടുപ്പ് നടത്തി, നല്ല വിലയും ലഭിച്ചു.തന്റെ കടം തീർക്കാൻ ആലോചിച്ചെങ്കിലും മോഷണം എല്ലാം നശിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
സമാനമായ സംഭവങ്ങൾ ഒഴിവാക്കാൻ, കർഷകർ അവരുടെ കൃഷിയിടങ്ങളിൽ ഉറങ്ങുകയും വിളവെടുപ്പിന് തയ്യാറായ വിളകൾക്ക് മാറിമാറി കാവൽ നിൽക്കുകയും ചെയ്യുകയാണിപ്പോൾ.
ഈ സാഹചര്യം സാധാരണയായി തെക്കൻ കർണാടക ജില്ലകളായ കോലാർ, ഹാസൻ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്, അവിടെ വലിയ അളവിലാണ് വിളകൾ വളരുന്നത്.
ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരീക്ഷിക്കുന്നതിനാണ് തങ്ങളുടെ കൃഷിഭൂമിയിൽ കൂടാരംകെട്ടുന്നതെന്ന് കർഷകർ വിശദീകരിക്കുന്നു. ഒരു പെട്ടി തക്കാളിക്ക് 2,500 മുതൽ 3,000 രൂപ വരെ ഇപ്പോൾ വില ലഭിക്കുന്നുണ്ട്, നല്ല വിളവ് കൊയ്ത കർഷകർ ലക്ഷങ്ങളുടെ വരുമാനവും നേടുന്നുണ്ട്.
വർഷങ്ങളായി കർഷകർക്ക് തങ്ങളുടെ വിളകൾക്ക് നല്ല വില ലഭിക്കാത്ത സാഹചര്യത്തിലാണ് ഇടിവാളുപോലെ ഈ മോഷണങ്ങളും ആരംഭിച്ചിരിക്കുന്നത് .
മുൻപ് തക്കാളിയുടെ കുത്തനെയുള്ള വിലയിടിവിൽ പ്രതിഷേധിച്ച് കർഷകർ വിളകൾ റോഡുകളിലും ഹൈവേകളിലും വലിച്ചെറിഞ്ഞ കഥകളും ഉണ്ടായിട്ടുണ്ട്.
മിക്ക സമയത്തും കർഷകർക്ക് ഗതാഗതച്ചെലവ് പോലും ലഭിച്ചിരുന്നില്ല. എന്നാൽ വിളകൾക്ക് മികച്ച വില ലഭിക്കുമ്പോൾ മോഷണം ഭീഷണിയാകുമെന്ന ആശങ്കയിലാണ് കർഷകർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.