വിവാദ യൂട്യൂബർ തൊപ്പിക്കെതിരെ പോലീസ് കേസ് എടുത്തു 

മലപ്പുറം: അശ്ലീലപദ പ്രയോഗത്തിന്റെ പേരിൽ വിവാദ യൂട്യൂബർ തൊപ്പിക്കെതിരെ പോലീസ് കേസെടുത്തു. വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടർന്നാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്.

അശ്ലീലപദപ്രയോഗം നടത്തി എന്നതിനു പുറമേയും ഗതാഗതം തടസ്സപ്പെടുത്തിയെന്ന കുറ്റവും ചേർത്തിട്ടുണ്ട്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച കടയുടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് വളാഞ്ചേരിയിൽ നടന്ന കട ഉദ്ഘാടനവും ഇതിൽ പങ്കെടുത്ത യൂട്യൂബർ തൊപ്പിയുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.

നൂറു കണക്കിന് കുട്ടികളും കൗമാരക്കാരുമാണ് തൊപ്പിയെ കാണാനായി തടിച്ചു കൂടിയത്. ഇതേത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.

 

കണ്ണൂർ സ്വദേശിയായ മുഹമ്മദ് നിഹാലാണ് മാധ്യമങ്ങളിൽ തൊപ്പി സാമൂഹ്യ പ്രവർത്തകൻ. mrz thoppi’ എന്ന ഇയാളുടെ യൂട്യൂബ് ചാനലിന് ലക്ഷത്തിലധികം സബ്സ്ക്രൈബർമാരാണ് ഉള്ളത്.

ഗെയിമിംഗ് പ്ലാറ്റ് ഫോമുകളിലൂടെയാണ് ഇയാൾ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ തൊപ്പിയുടെ വീഡിയോകളുടെ ഉള്ളടക്കത്തിന് രൂക്ഷ വിമർശനമുണ്ട്. വളാഞ്ചേരിയായ പൊതുപ്രവർത്തകന്റെ പരാതിയിൽ നിലവിൽ കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us