ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പ്രിയങ്ക ചോപ്ര. കരിയറിന്റെ തുടക്കകാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭാവത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. രു സംവിധായകൻ തന്നെക്കുറിച്ച് നടത്തിയ മോശം പരാമർശത്തിനെ പറ്റി പറയുകയാണ് പ്രിയങ്ക. ഒരു അണ്ടർകവർ ഏജന്റായാണ് ആ ചിത്രത്തിൽ താരം വേഷമിട്ടത്.
ദി സോയ് റിപ്പോർട്ടിനോട് സംസാരിക്കുന്നതിനിടയിലാണ് 2002-2003 കാലഘട്ടത്തിൽ തനിക്ക് സംഭവിച്ച ഒരു ദുരനുഭവത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്. പുരുഷ കഥാപാത്രത്തെ വശീകരിക്കുക എന്നതാണ് താരത്തിനോട് ചെയ്യാൻ ആവശ്യപ്പെട്ടത്. “ഞാൻ ആ വ്യക്തിയെ വശീകരിക്കണം, ഇതിനിടയിൽ എന്റെ വസ്ത്രവും അഴിക്കണം. അതുകൊണ്ട് എനിക്ക് നല്ല രീതിൽ അകത്ത് വസ്ത്രം ധരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. പക്ഷെ അതു പറ്റില്ലെന്ന സമീപനമാണ് സംവിധായകൻ സ്വീകരിച്ചത്.’ഇല്ല, എനിക്ക് അവരുടെ അടിവസ്ത്രം കാണണം. അതല്ലാതെ മറ്റെന്തു കാണാനാണ് പ്രേക്ഷകർ വരുന്നത്,’ ” ഇത്തരത്തിലായിരുന്നു ആ സംവിധായകന്റെ സംഭാഷണമെന്ന് പ്രിയങ്ക പറഞ്ഞു.
തന്നോടല്ല മറിച്ച് സ്റ്റൈലിസ്റ്റിനോട് പറഞ്ഞ കാര്യം താരത്തിന്റെ ശ്രദ്ധയിൽപ്പെട്ടതാണെന്നും പ്രിയങ്ക പറയുന്നു. താൻ ചെയ്യുന്ന കലയ്ക്ക് ഒരു പ്രാധാന്യവുമില്ലെന്നാണ് സംവിധായകന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കിയതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. മനുഷ്യത്വരഹിതമായ നിമിഷമായിരുന്നത്. എന്നെ എങ്ങനെ ഉപയോഗിക്കാം എന്നല്ലാതെ എന്റെ കലയ്ക്ക് ഒരു പ്രാധാന്യവുമില്ലെന്നാണ് അപ്പോൾ തോന്നിയത്. ഞാൻ എന്താണ് ആ സിനിമയ്ക്കായി നൽകുന്നത് എന്നതിനു ഒരു മൂല്യവുമില്ലായിരുന്നു എന്നും പ്രിയങ്ക പറഞ്ഞു.
ബോളിവുഡിൽ താൻ ചൂഷണം ചെയ്യപ്പെടുന്നു എന്ന് മനസ്സിലാക്കിയ പ്രിയങ്ക പിന്നീട് ഹോളിവുഡിലേക്ക് നീങ്ങുകയായിരുന്നു. സിറ്റാഡെൽ, ലവ് എഗെയ്ൻ എന്നിവയാണ് പ്രിയങ്ക അവസാനമായി അഭിനയിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.