ഇന്നത്തെ തലമുറ ജനിച്ചു വീഴുന്നത് തന്നെ ഫോണിന് മുന്നിൽ ആണെന്ന് പലരും തമാശ രീതിയിൽ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഒരു പരുതി വരെ അത് സത്യമാണെന്നാണ് കരുതേണ്ടത്. ഇന്ന് മുതിർന്നവർക്കെന്ന പോലെ ഒരുപക്ഷെ അതിൽ കൂടുതൽ ഓൺലൈനിന്റെ അനന്ത സാധ്യതകളെക്കുറിച്ച് അറിയാം എന്നതാണ് സത്യം. ഓൺലൈൻ ആപ്പുകളിലൂടെ മാതാപിതാക്കളറിയാതെ കുട്ടികൾ ലക്ഷകണക്കിന് രൂപയുടെ സാധനങ്ങൾ ഓർഡർ ചെയ്ത് വരുത്തുന്നതുമായും മറ്റും ബന്ധപ്പെട്ട നിരവധി വാർത്തകൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിലൂടെ നമുക് മനസിലാക്കാൻ സാധിക്കുന്നത് പലപ്പോഴും മാതാപിതാക്കൾ അറിയാതെ കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളും ഓൺലൈൻ ആപ്പുകളുമൊക്കെ ഉപയോഗിക്കുന്നത് വലിയ അബദ്ധങ്ങൾക്ക് കാരണമാകാറുണ്ട് എന്നത് തന്നെയാണ്.
എന്നാൽ, ഇതിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തലക്കെട്ടുകൾക്ക് ഇടം പിടിച്ചിട്ടുള്ളത് . അച്ഛന്റെ വാച്ച് ഓൺലൈനിൽ വിറ്റ് തനിക്ക് ബൈക്ക് വാങ്ങാൻ പണം കണ്ടെത്താൻ ശ്രമിച്ച ഒരു എട്ടു വയസ്സുകാരനാണ് ഈ വാർത്തയിലെ താരം. സംഗതി വൈറലായതോടെ സോഷ്യൽ മീഡിയ ഈ ബാലന് ഒരു പേരും നൽകി, ‘മിനി ഡെൽ ബോയ്’. പഴയതും പുതിയതുമായ സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഉപയോഗിക്കുന്ന ലിത്വാനിയൻ ഓൺലൈൻ മാർക്കറ്റ് പ്ലേസ് ആയ വിന്റഡ് അക്കൗണ്ട് വഴി അച്ഛന്റെ ഹ്യൂഗോ ബോസ് വാച്ച് വിറ്റ് ഡർട്ട് ബൈക്ക് വാങ്ങാനായിരുന്നു എട്ടുവയസ്സുകാരന്റെ ശ്രമം. എന്നാൽ കുട്ടിയുടെ ആഷ് കാപ്പ് ഇത് പൊളിച്ച കൈയിൽ കൊടുത്തു. അമ്മയുടെ പേരിലുള്ളതാണ് ഈ അക്കൗണ്ട്.
മകൻ തന്റെ വിന്റഡ് അക്കൗണ്ട് തുറന്ന് നോക്കിയിരിക്കുന്നത് ശ്രദ്ധയിൽപെട്ട 34 കാരിയായ അമ്മ ആഷ് കാപ്പൽ അവൻ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ ആകാംക്ഷയോടെ, തന്റെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഭർത്താവിന്റെ വാച്ച് 100 പൗണ്ടിന് വിൽക്കാൻ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഓൺലൈൻ റിപ്പോർട്ട് പ്രകാരം കണ്ടെത്തിയത്. വാച്ചിന്റെ ഇനത്തെ ‘അച്ഛന്റെ വാച്ച്’ എന്നും ബ്രാൻഡിന്റെ പേരിൽ ‘NICE’ എന്നും നൽകിയിരുന്നു. കൂടാതെ ഇനത്തിന്റെ ഫോട്ടോകൾ നൽകേണ്ടിടത്ത് ഒരു ഭീമൻ മിക്കി മൗസ് വാച്ച് കൈയിൽ കെട്ടിയ ചിത്രവും നല്കിയിട്ടുണ്ടായി. എന്തിനാണ് ഇത് വിൽക്കാൻ ശ്രമിച്ചത് എന്ന അമ്മയുടെ ചോദ്യത്തിന് അച്ഛന്റെ വാച്ച് ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ചത് തനിക്ക് ഒരു ബൈക്ക് വാങ്ങാൻ പണം കണ്ടെത്താനായിരുന്നു എന്ന മകന്റെ മറുപടിയാണ് കൂടുതൽ രസകരമായത്.
ഏതാനും ദിവസങ്ങൾ മുമ്പ് ആഷ് കാപ്പൽ തന്റെ പഴയ ബൂട്ടുകൾ ഓൺലൈനിൽ വിൽക്കാൻ ലിസ്റ്റ് ചെയ്യുന്നത് കുട്ടി കണ്ടിരുന്നു. ഇത് വിറ്റാൽ പണം കിട്ടുമെന്നും അത് സൂക്ഷിച്ചുവെക്കാമെന്നും താൻ അവനോട് പറഞ്ഞിരുന്നതായും ആഷ് പറയുന്നത്. അത് മനസ്സിലുള്ളതുകൊണ്ടാകാം മകൻ ഇങ്ങനെ ചെയ്തതെന്നും അവർ പറഞ്ഞു. ഏതായാലും പരസ്യം രക്ഷിതാക്കൾ നീക്കം ചെയ്തു. കുട്ടിയുടെ കുസൃതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്തായാലും ലിസ്റ്റിംഗ് രക്ഷിതാക്കൾ നീക്കം ചെയ്യുന്നതിനുമുമ്പ് ആരും വാച്ചിനായി ഓഫറുകളൊന്നും നൽകിയിട്ടുണ്ടായില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.