ഇടുക്കി: ചിന്നക്കനാലില്‍ നിന്നും കാടുകടത്തിയ അരികൊമ്പന്‍ അതിര്‍ത്തികടന്ന് തമിഴ്‌നാട്ടില്‍ എത്തി റേഷന്‍ കട ആക്രമിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്‌നാട് മേഘലയില്‍ തുടരുന്ന അരിക്കൊമ്പന്‍ 9 കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് തകര്‍ക്കാന്‍ ശ്രമിച്ചത്.
ചിന്നക്കനാലില്‍ നിന്നും മയക്കു വെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ എത്തിച്ച തുറന്നുവിട്ടെങ്കിലും ഇവിടെ നിന്നും അതിര്‍ത്തി കടന്ന് അരിക്കൊമ്പന്‍ മേഘമലയിലാണ് തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി മേഘമലയില്‍ ഉള്ള അരിക്കൊമ്പന്‍ നിരവധിതവണ എസ്റ്റേറ്റ് മേഖലയിലേക്ക് ഇറങ്ങി. എന്നാല്‍ അന്നൊന്നും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. ഇന്നലെ രാത്രി 2:00 മണിയോടെ മണലാര്‍ എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പന്‍ റേഷന്‍കട തകര്‍ക്കാന്‍ ശ്രമിച്ചു. കടയുടെ ജനല്‍ ഭാഗീകമായി തകര്‍ത്തു. നാട്ടുകാര്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് ഇവിടെ നിന്നും പിന്‍വാങ്ങി. പോകുന്ന വഴിയില്‍ എസ്റ്റേറ്റ് ലയത്തിന്റെ വാതിലില്‍ കൊമ്പുകൊണ്ട് കുത്തി പിന്നീട് ഇവിടെ നിന്നും കാടുകയറി. ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെ അരിക്കൊമ്പന്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് വനം വകുപ്പ് 30 അംഗ സംഘത്തെ ഇവിടെ നിയോഗിച്ചു. ആക്രമണം നടത്തി പുലര്‍ച്ചെ അതിര്‍ത്തി കടന്ന് പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ പ്രദേശത്ത് എത്തിയെങ്കിലും തിരികെ ഇവിടെ നിന്നും തമിഴ്‌നാട്ടിലേക്ക് നീങ്ങി. അരിക്കുമ്പനെ ഒരാഴ്ച കൂടി നിരീക്ഷിക്കുവാന്‍ ആണ് തമിഴ്‌നാട് വനം വകുപ്പിന്റെ തീരുമാനം. സഞ്ചാരപഥവും സ്വഭാവരീതിയും മനസ്സിലാക്കി തുടര്‍നടപടികളിലേക്ക് കടക്കുവാന്‍ ആണ് തമിഴ്‌നാട് വനംവകുപ്പിന്റെ നീക്കം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.