തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള വന്ദേഭാരത് എക്സ്പ്രസിലെ ടിക്കറ്റിന് വന്‍ ഡിമാന്റ്. ആകെ സീറ്റിൻ്റെ മൂന്ന് ഇരട്ടിയോളം യാത്രക്കാരാണ് ടിക്കറ്റിനായി എത്തുന്നത്. നിലവിൽ ടിക്കറ്റ് ബുക്കിംഗ് 230 ശതമാനത്തിന് മുകളിലാണ്.
വന്ദേ ഭാരതിലെ യാത്രക്കാരിൽ കൂടുതലും മദ്ധ്യദൂര യാത്രകള്‍ക്കായാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. തിരുവനന്തപുരം-എറണാകുളം ടിക്കറ്റിനാണ് ആവശ്യക്കാരേറെയും.
ചെയര്‍കാറില്‍ ഈ മാസം 28-വരെയും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ ജൂണ്‍ 16-വരെയും ബുക്കിംഗ് ഇതിനോടകം തന്നെ തീര്‍ന്നു.തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെ ചെയര്‍കാറില്‍ 1,590 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 2,880 രൂപയുമാണ് നിരക്ക്. നിരക്ക് കൂടുതലാണെങ്കില്‍ കൂടി എക്സിക്യൂട്ടീവ് ചെയര്‍കാറിന് വന്‍ ഡിമാന്‍ഡാണ്. പുലര്‍ച്ചെ 5.20-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരതില്‍ എക്സിക്യൂട്ടീവ് ചെയര്‍കാറിനുള്ള ആവശ്യക്കാര്‍ 238 ശതമാനവും ചെയര്കാറിന്റേത് 215 ശതമാനവുമാണ്. മടക്കയാത്രയില്‍ ഇത് യഥാക്രമം 235 ശതമാനവും 203 ശതമാനവുമാണ്.ഏപ്രില്‍ 28-ന് സര്‍വീസ് ആരംഭിച്ചതിന് ശേഷം 60,000 ആളുകള്‍ വന്ദേഭാരതില്‍ യാത്ര ചെയ്തതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ആദ്യത്തെ രണ്ടാഴ്ചക്കാലം 27,000 ആളുകളാണ് യാത്ര ചെയ്തത്.
വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിലെ സമയത്തിലാണ് മാറ്റംവരുത്തിയത്. ഈ നാല് സ്റ്റേഷനുകളിലും ട്രെയിൻ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം. തിരുവനന്തപുരത്തുനിന്നും കാസർകോട്ടുനിന്നും വന്ദേഭാരത് യാത്ര ആരംഭിക്കുന്ന സമയത്തിലോ മറ്റു സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിലോ വ്യത്യാസമില്ല
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.