ബെംഗളൂരു: ഇല്ലായ്മയെ മറികടന്ന് വിജയത്തിന്റെ മധുരം നുകർന്ന് ഈ പെൺകുട്ടി. “ഒരു വർഷം മുമ്പ് എന്റെ അച്ഛൻ മരിച്ചു, കുടുംബം കടന്നുപോകാൻ വഴിയില്ലാതെ ആഘാതത്തിലാണ്, അമ്മ സമ്പാദിക്കുന്ന തുച്ഛമായ 5,000 രൂപയ്ക്ക് എന്റെയും അനുജന്റെയും വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ പ്രയാസമാണ്. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ പഠനം ഉപേക്ഷിച്ചു. പക്ഷേ, എന്റെ വിദ്യാഭ്യാസം തുടരണമെന്ന് അമ്മ നിർബന്ധിക്കുകയും എന്നെ പിന്തുണക്കുകയും ചെയ്തു. ഇന്ന് ഞാൻ എസ്‌എസ്‌എൽസി പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയിരിക്കുന്നുവെന്ന് അനുപമ ശ്രീഷാൽ ഹിരേഹോളി പറഞ്ഞു.
625 മാർക്ക് നേടിയ സവദത്തിയിലെ കുമരേശ്വര് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥിനി അനുപമ സംസ്ഥാനത്തെ മറ്റ് മൂന്ന് വിദ്യാർത്ഥികൾക്കൊപ്പം ഒന്നാം റാങ്ക് പങ്കിടും. തിങ്കളാഴ്ചയാണ് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചത്. ജില്ലയിലെ സവദത്തി പട്ടണത്തിൽ താമസിക്കുന്ന ഹിരേഹോളിയുടെ കുടുംബം ദാരിദ്ര്യത്തിലാണ്. അമ്മ രാജശ്രീ തുച്ഛമായ കൂലിയാണ് വാങ്ങുന്നത്, മറ്റ് പിന്തുണയില്ല. തന്റെ പിതാവിന്റെ ആഗ്രഹം പോലെ ഒരു ഐഎഎസ് ഓഫീസറാകാനും സയൻസ് സ്ട്രീമിൽ പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസം തുടരാനും അനുപമ ആഗ്രഹിക്കുന്നത്. രാജശ്രീയുടെ ഇളയ മകൻ എട്ടാം ക്ലാസിലാണ്.
അധ്യയന വർഷം മുതൽ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് അനുപമ പറഞ്ഞു. രാവിലെ സ്‌കൂളിൽ പോകുന്നതിന് മുമ്പ് രണ്ട് മണിക്കൂർ പഠിച്ച അനുപമ വൈകുന്നേരം സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അർദ്ധരാത്രി വരെ പഠനത്തിന്റെ തിരക്കിലായിരിക്കും. അച്ഛൻ ശ്രീശൈലൻ സവദത്തിയിലെ രേണുക-യല്ലമ്മ ദേവി ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നതായും ഒരു വർഷം മുമ്പ് അന്തരിച്ചതായും അമ്മ രാജശ്രീ സവദത്തിയിലെ എംഎം ജോഷി കണ്ണാശുപത്രിയിൽ ജോലി ചെയ്യുന്നതായും അനുപമ പറഞ്ഞു.
കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ കോളേജിൽ പോകുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ കഴിഞ്ഞില്ലെന്ന് ടോപ്പർ പറഞ്ഞു. “തനിക് പിന്തുണയുമായി സർക്കാരോ സാമൂഹിക സംഘടനകളോ മുന്നോട്ട് വന്നാൽ, ഒരു നല്ല കോളേജിൽ പ്രവേശനം നേടുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും അനുപമ പറഞ്ഞു. പഠനത്തിന് പുറമെ കോ-കറിക്കുലർ പ്രവർത്തനങ്ങളിലും ഞാൻ പങ്കാളിയായിരുന്നതായും, അനുപമ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.