ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെയ്ക്കെതിരെ പരാതി നല്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്കിന്റെ ‘ ന ലായക് സണ്‍ ‘ പരാമര്‍ശത്തിലാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. കര്‍ണാടകയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉണ്ടാക്കിയ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പേയാണ് ഖാര്‍ഗെയുടെ മകന് പ്രിയങ്ക് ഖാര്‍ഗെ പുതിയ വിവാദമുണ്ടാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിാണ് മല്ലികർജുൻ ഖാര്‍ഗെ പൊല്ലാപ്പിലായതെങ്കില് നരേന്ദ്ര മോദി കഴിവുകെട്ടയാളെന്നാതായിരുന്നു പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശം.
പ്രധാനമന്ത്രി കല്‍ബുര്‍ഗിയിലെ ബഞ്ചാര ഗോത്രവിഭാഗങ്ങളോട് നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് പ്രിയങ്ക് ഖാര്‍ഗെ മോദിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ബഞ്ചാര വിഭാഗത്തിലുള്ളവര്‍ ഭയപ്പെടേണ്ടെന്നും നിങ്ങളുടെ മകനായ താന്‍ ഡല്ഹിയിലുണ്ടെന്നുമായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ ഒന്നിനും കൊള്ളാത്ത കഴിവുകെട്ട മകന് ഡല്ഹിയിലുണ്ടായിട്ടെന്ത് കാര്യമെന്നായിരുന്നു പ്രിയങ്കിന്റെ പരാമര്‍ശം. നിലവില്‍ സിറ്റിങ് എംഎല്‍എയായ പ്രിയങ്ക് ചിറ്റാപൂരില്‍ നിന്ന് ഇത്തവണ ജനവിധി തേടുന്നുണ്ട്. സംവരണ വിഷയത്തില്‍ പുകയുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണായുധമാണ് എസ് എസ്ടി സംവരണം. ഇതാണ് വീണ്ടും വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. സംവരണ വിഷയത്തില്‍ ബിജെപി ബഞ്ചാരവിഭാഗത്തെ അവഗണിച്ചെന്നും യെദ്യൂരപ്പയുടെ വീടിന് നേരെ കല്ലെറിഞ്ഞത് ഓര്മയില്ലെയെന്നും ചോദിച്ച് കോണ്‍ഗ്രസ് പ്രിയങ്കിനെ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനെന്നതിലുപരി മറ്റൊന്നും പ്രിയങ്കിന് അവകാശപ്പെടാനില്ലെന്നും ആരാണ് ഒന്നിനുംകൊള്ളാത്തവനെന്ന് കോണ്‍ഗ്രസ് ചിന്തിക്കണമെന്നും പറഞ്ഞ് തിരിച്ചടിക്കുകയാണ് ബിജെപി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.