ബെംഗളൂരു: ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ ദൊഡ്ഡതോഗുരുവിൽ ടെക്കി ദമ്പതികളുടെ നായയെ ആളൊഴിഞ്ഞ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തിയതിന് ആക്രമിച്ച കേസിൽ നാല് സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. ഏപ്രിൽ രണ്ടിന് രാത്രി നീലാദ്രി ഇൻവെസ്റ്റ്‌മെന്റ് ലേഔട്ടിലാണ് സംഭവം നടന്നതെന്ന് ചിക്കതോഗൂർ ഗ്രാമത്തിൽ നിന്നുള്ള പരാതിക്കാരിയായ വസുധ എൻ പറഞ്ഞു. താനും ഭർത്താവ് സായ് ചൈതന്യയും ഹെൽമറ്റ് വാങ്ങാൻ ദൊഡ്ഡതോഗുരുവിലെ ഒരു കട സന്ദർശിച്ചതായി വസുധ പറഞ്ഞു. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നായ ഒഴിഞ്ഞ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തിയത്. തുടർന്ന് അയൽ വീട്ടിലെ ഒരാൾ പുറത്തിറങ്ങി നായയെ ഭൂമിയിൽ…
Read MoreMonth: April 2023
ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍.
ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 3.30 നാണ് മത്സരം. വൈകിട്ട് 7.30 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്- പഞ്ചാബ് കിംഗ്‌സിനെ നേരിടും. സീസണിലെ രണ്ട് മത്സരങ്ങളും ജയത്തോടെ തുടങ്ങിയ ഗുജറാത്ത് തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങുന്നത്. അതേസമയം ആദ്യ മത്സരം പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും അവസാന മത്സരത്തില്‍ ബാഗ്ലൂരിനെതിരെ നേടിയ വമ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത. മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റില്‍ തന്നെയാണ് ഗുജറാത്തിന്റെ…
Read Moreപശു സംരക്ഷകർക്ക് രാമനഗർ പോലീസിന്റെ മുന്നറിയിപ്പ്!!!
ബെംഗളൂരു: നിയമം കൈയിലെടുക്കുന്നതിനെതിരെ രാമനഗർ പോലീസ് പശു സംരക്ഷകർക്ക് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ആർക്കെങ്കിലും വിവരം ലഭിച്ചാൽ, അവർ പോലീസ് കൺട്രോൾ റൂമിലോ ലോക്കൽ പോലീസിലോ വിളിക്കണം. ശേഷം ആവശ്യമായ നടപടി സ്വീകരിക്കും. ആരും വീരത്വം കാണിക്കരുത്. നിയമം കൈയിലെടുക്കുന്നവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കുമെന്നും കാർത്തിക് റെഡ്ഡി പറഞ്ഞു. പശുക്കടത്ത് കൊലപാതകത്തിൽ ഉൾപ്പെട്ട പശു സംരക്ഷകൻ പുനീത് കേരേഹള്ളിയെയും 4 കൂട്ടാളികളെയും അറസ്റ്റ് ചെയ്തത ശേഷം ജില്ലാ പോലീസ് മേധാവി നടത്തിയ വാർത്താസമ്മേളനത്തിലാണ് അറിയിപ്പ് നൽകിയത്. മാർച്ച് 31 ന് രാത്രി 11.40 ഓടെ…
Read Moreഉയിർപ്പിന്റെ ഓർമ്മയിൽ; പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍
ബെംഗളൂരു: പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്‍ കുരിശിലേറിയ ശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മപുതുക്കലാണ് ഈസ്റ്റര്‍. അന്‍പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റര്‍. യേശുവിന്റെ കുരിശുമരണത്തെ അനുസ്മരിച്ച് പള്ളികളില്‍ നടത്തിയ ശുശ്രൂഷകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. നഗരത്തിൽ ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും ചിലയിടങ്ങളിൽ നേരം പുലരും വരെ തുടർന്നു. കൂടാതെ പുലർച്ചെ നടന്ന ഉയിർപ്പ് ശുശ്രൂഷയിലും കുർബാനയിലും നൂറ് കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത് .
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരുവിലെത്തി
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിപിജെ 777 എന്ന പ്രത്യേക വിമാനത്തിൽ ശനിയാഴ്ച രാത്രി 9.25ന് മൈസൂരു വിമാനത്താവളത്തിൽ എത്തി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) ചെയർപേഴ്‌സണുമായ ഭൂപേന്ദർ യാദവ്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം എന്നിവയുടെ സഹമന്ത്രി അശ്വിനി കുമാർ ചൗബെ യൂണിയൻ എംഒഇഎഫ് സെക്രട്ടറി ലീന നന്ദനും അദ്ദേഹത്തെ സ്വാഗതം ചെയ്തു. തുടർന്ന് കനത്ത സുരക്ഷയ്‌ക്കൊടുവിൽ നഞ്ചൻകോട് റോഡ്, ജയചാമരാജ വാഡിയാർ ഗോൾഫ് ക്ലബ് റോഡ് വഴി പ്രധാനമന്ത്രി റാഡിസൺ…
Read Moreപ്രവീൺ നെട്ടരുവിന്റെ സ്വപ്ന ഭവനം ഒരുങ്ങി ഗൃഹപ്രവേശ ചടങ്ങ് ഏപ്രിൽ 27ന്
ബെംഗളൂരു: സുള്ള്യ താലൂക്കിലെ ബെല്ലാരെയിലെ നെട്ടാരുവിൽ പ്രവീൺ നെട്ടരുവിന്റെ കുടുംബത്തിന്റെ വീട് ഒരുങ്ങി. പ്രവീണിന്റെ പേരാണ് വീടിനിന് നൽകിയിരിക്കുന്നത് ഏപ്രിൽ 27ന് രാവിലെ 8.40ന് ശ്രീഗണപതിഹോമവും ശ്രീ സത്യനാരായണ പൂജയും നടക്കും. ഗൃഹപ്രവേശന ചടങ്ങിന്റെ ഭാഗമായി രാത്രി ഏഴിന് കല്ലുർട്ടി ദൈവ നർത്തന സേവയും നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. നവംബർ 2 നാണ് വീടിന്റെ തറക്കല്ലിട്ടത്. 2,700 ചതുരശ്ര അടി വിസ്തീർണമുള്ള ഇതിന് 80 ലക്ഷം രൂപ ചെലവ് കണക്കാക്കി കുടുംബം തയ്യാറാക്കിയ ബ്ലൂപ്രിന്റ് പ്രകാരമാണ് നിർമ്മിച്ചതെന്ന് ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു. മരണത്തിന് മുമ്പ് കുടുംബത്തിന്…
Read Moreരാഹുലിന്റെ കോലാർ സന്ദർശനം 16 ലേക്ക്
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശന തീയതി വീണ്ടും മാറ്റി. ഈ മാസം പത്തിലെ പരിപാടി പതിനാറിലേക്ക് മാറ്റിയതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ പക്ഷങ്ങള്‍ തമ്മില്‍ 25 സീറ്റുകളിലാണ് തര്‍ക്കം നിലനില്‍ക്കുകയാണ്. സിദ്ധരാമയ്യ കോലാറില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല എന്നാണ് സൂചന. ഈ ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ സന്ദര്‍ശനത്തീയതി മാറ്റി വെച്ചത്.
Read Moreബോണി കപൂറിന്റേതെന്ന് കരുതുന്ന വെള്ളി പാത്രങ്ങൾ പിടിച്ചെടുത്തു
ബെംഗളൂരു:ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറിന്റേതെന്ന് കരുതുന്ന വെള്ളി പാത്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു. 39 ലക്ഷം രൂപ വിലയുള്ള 66 കിലോ പാത്രങ്ങൾ പിടിച്ചെടുത്തു. ഹെബ്ബലു ചെക്ക് പോസ്റ്റിന് സമീപം ദാവൻഗരെയിൽ നിന്നാണ് പിടിച്ചെടുത്തത്. ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് മതിയായ രേഖകളില്ലാതെ ബിഎംഡബ്ല്യു കാറിൽ അഞ്ച് പെട്ടികളിലായി സാധനങ്ങൾ കൊണ്ടുവരികയായിരുന്നു. വെള്ളികൊണ്ടുള്ള ഉൽപ്പന്നങ്ങൾ, കപ്പ്, പ്ലേറ്റ് കൈവശം വച്ചിരിക്കുന്നതായി പാത്രം അറിയിച്ചു. വാഹനത്തിൽ യാത്ര ചെയ്തവർക്കെതിരെ ദാവൻഗരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള ബേവ്യൂ പ്രോജക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ്…
Read Moreറീൽസ് എടുക്കാമെന്ന് പറഞ്ഞ് യുവാവിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ
ബെംഗളുരു: റീല്‍ നിര്‍മ്മിക്കാനെന്ന വ്യാജേനെ പ്രതിശ്രുത വരന്റെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയ പതിനേഴുകാരി പോലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലെ റാണബെന്നൂര്‍ നഗരത്തിലെ ഓം പബ്ലിക് സ്‌കൂളിന് സമീപത്താണ് സംഭവം നടന്നത്. ദേവേന്ദ്ര ഗൗഡ എന്ന യുവാവിനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമായി തുടരുകായാണെന്ന് പോലിസ് അറിയിച്ചു. മറ്റൊരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നതായി പോലീസ് കണ്ടെത്തി. മാര്‍ച്ച് മൂന്നിന് പെണ്‍കുട്ടിയും പരിക്കേറ്റ യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു. അതിന് ശേഷം യുവാവിനെ ഇല്ലാതാക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗൗഡയെ…
Read Moreശിവകുമാറും താനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല ; സിദ്ധരാമയ്യ
ബെംഗളുരു:കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറുമായുള്ള തന്റെ ബന്ധം സൗഹാര്‍ദ്ദപരമാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. താനും ഡികെ ശിവകുമാറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡികെ ശിവകുമാറുമായി എനിക്ക് നല്ല ബന്ധമാണ്. തീര്‍ച്ചയായും ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമല്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്നും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജന്മഗ്രാമം വരുണ നിയോജക മണ്ഡലത്തിന് കീഴിലായതിനാലാണ് ഞാന്‍ അവിടെ നിന്നും മത്സരിക്കുന്നത്. താന്‍ എപ്പോഴും സജീവ രാഷ്ട്രീയത്തിലായിരിക്കുമെന്നും എന്നാല്‍…
Read More