ബെംഗളൂരു : മൈസൂരു-ബെംഗളൂരു ആക്‌സസ് കൺട്രോൾഡ് എക്‌സ്‌പ്രസ്‌വേ (NH-275) 10-വരി പാതയുടെ മൈസൂരു ഭാഗത്തെ അവസാന മൈൽ ജോലികൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഏറ്റെടുത്തു . ബാക്കിയുള്ള ഹൈവേയും ബൈപാസുകളും പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടും പണികൾ മുടങ്ങുകയായിരുന്നു. ഫെബ്രുവരി അവസാനത്തോടെയുള്ള സമയപരിധി പൂർത്തീകരിക്കാൻ ജോലികൾ ദ്രുതഗതിയിലാണ് നടക്കുന്നത്. കലസ്തവാടിക്ക് സമീപം പഴയ പാലം പൊളിച്ചുനീക്കി അലൈൻമെന്റ് മാറ്റി പുനർനിർമിക്കും. നേരത്തെയുള്ള പാലം ഇടുങ്ങിയതും തിരക്കേറിയതും കനത്ത മഴ പെയ്താൽ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്നതും പതിവായിരുന്നു. കനത്ത മഴ പെയ്താലും…
Read MoreMonth: February 2023
ചരിത്രം രചിച്ച് അവൾ പിറന്നു: ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദും – സിയ പവലും
കോഴിക്കോട്: ട്രാൻസ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ഒരു കുഞ്ഞിന് ജന്മം നൽകി താലോലിക്കുകയെന്ന സ്വപ്നം യാഥാർഥ്യമാകുന്ന സുദിനത്തിനുള്ള കാത്തിരിപ്പിലായിരുന്നു ട്രാൻസ് പങ്കാളികളായ സിയ പവലും സഹദും. ഇവരുടെ ഈദ് സ്വപ്നമാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. മാസങ്ങൾക്ക് ഇപ്പുറം കുഞ്ഞ് മിഴിതുറക്കുന്നതോടെ സഹദും – സിയ പവലും ട്രാൻസ് ജെൻഡർ സമൂഹത്തിൽ ഇന്ത്യയിലെ ആദ്യ മാതാപിതാക്കളായിരിക്കുകയാണ്.
Read Moreമലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്ന് സ്ഫടികം റി-റിലീസ് നാളെ
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ സ്ഫടികം റി- റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി ഒൻപതിനാണ് സിനിമ തീയേറ്ററിൽ എത്തുക. ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം 1.50 കോടി മുടക്കി പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറ്റിയാണ് മോഹൻലാൽ- ഭദ്രൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമ വീണ്ടും തീയേറ്ററിൽ എത്തുന്നത് മലയാളി സിനിമ ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത കഥാപാത്രങ്ങളാണ് ആട് തോമയും ചാക്കോ മാഷും. ഇന്നും ഈ സിനിമ മലയാളി സിനിമ ആരാധകർ മനസ്സിൽ കൊണ്ടു നടക്കുന്നു. പലരും നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും വലിയ സ്ക്രീനിൽ കാണാൻ ആഗ്രഹം…
Read Moreസംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റതിൽ കൂടുതലും മലയാളി പെൺകുട്ടികൾ
ബെംഗളൂരു: : മംഗളൂരുവിലെ നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചതിൽ കൂടുതലും മലയാളി വിദ്യാർഥികൾ. നഴ്സിങ് കോളേജിലെ 150ഓളം വിദ്യാർഥികളെയാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റലിൽ കഴിഞ്ഞ കുറച്ച് ദിവസമായി മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം മൂന്ന് ഹോസ്റ്റലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ചികിത്സ തേടിയവരിൽ ഭൂരിഭാഗവും…
Read Moreറിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും
റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും. തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ഇത്തവണ ആര്‍ബിഐ നിരക്ക് വര്‍ധന കാല്‍ ശതമാനത്തില്‍ ഒതുക്കിയേക്കും. തിങ്കളാഴ്ച ആരംഭിച്ച ആര്‍ബിഐയുടെ പണനയ സമതിയോഗം ഇന്ന് അവസാനിക്കും. തുടര്‍ന്നാണ് നിരക്ക് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുക. മൂന്നു തവണയായി 0.50 ശതമാനം വീതം നിരക്കുയര്‍ത്തിയേശേഷം ഡിസംബറിലെ വര്‍ധന 35 ബേസിസ് പോയിന്റായി ആര്‍ബിഐ കുറച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിനുശേഷം ഇതുവരെ റിപ്പോ നിരക്കില്‍ 2.25 ശതമാനം വര്‍ധനവാണ് പ്രഖ്യാപിച്ചത്. അടുത്ത മാസങ്ങളില്‍കൂടി പണപ്പെരുപ്പം കുറയുന്നതോടെ നിരക്ക്…
Read More6600 ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങി ഡെല്‍: ആദ്യഘട്ട പിരിച്ചുവിടലില്‍ ഇന്ത്യക്കാരും
ന്യൂയോർക്ക്: സാമ്പത്തിക അസ്ഥിരത മൂലം ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങി ഡെല്‍. ഏകദേശം ആറായിരത്തിലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിടുന്നത്.കമ്പ്യൂട്ടറുകളുടെ ഡിമാന്‍ഡ് കുറയുന്ന സാഹചര്യത്തിലാണ് കമ്പനി തീരുമാനം. ഉയര്‍ന്ന പണപ്പെരുപ്പവും വര്‍ദ്ധിച്ചുവരുന്ന പലിശനിരക്കും മൂലം കോര്‍പ്പറേറ്റുകള്‍ ചെലവുകള്‍ ചുരുക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് പ്രമുഖ കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്ന്ത്്. വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ഡിസ്‌നിയും പിരിച്ചുവിടല്‍ നടപടി ആരംഭിച്ചിരുന്നു. രണ്ടായിരത്തിലധികം ജീവനക്കാരെ കൂടെ പിരിച്ചു വിട്ടേകേക്‌മെന്നാണ് സൂചന. നിലവില്‍ യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്.യു.എസിലെ…
Read Moreവെടിവച്ചിട്ട ചൈനീസ് നിരീക്ഷ ബലൂണിന്റ ചിത്രങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക
വെടിവച്ചിട്ട ചൈനീസ് നിരീക്ഷ ബലൂണിന്റ ചിത്രങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക. യുദ്ധകപ്പലുകളും വാട്ടര്‍ ഡ്രോണുകളും ഉപയോഗിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് ബലൂണിന്റെ അവശിഷ്ടങ്ങല്‍ കണ്ടെത്തിയത്. ബലൂന്നിന് ഏകദേശം 200 അടി ഉയരമുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ചയാണ് യുഎസ് ചൈനയുടെ നിരീക്ഷണ ബലൂണ്‍ വെടിവച്ചിട്ടത്.ബലൂണിന്റെ അവശിഷ്ടങ്ങള്‍ ബോട്ടിലേക്ക് മാറ്റുന്ന നിരവധി ചിത്രങ്ങള്‍ യുഎസ് ഫീറ്റ് ഫോഴ്‌സ് കമാന്‍ഡ് ഫോസ്ബുക്ക് പേജില്‍ പങ്കുവച്ചും. ബലൂണിന്റെ അവശിഷ്ടങ്ങള്‍ വിശകലനം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്‍ പറഞ്ഞു. കഴിഞ്ഞ 28 നാണ് അലൂഷ്യന്‍ ദ്വീപുകള്‍ക്ക് സമീപമുള്ള…
Read Moreതുർക്കിയിലും സിറിയയിലും ഭൂകമ്പം: 8000 കടന്ന് മരണം
തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7,700 കടന്നു. ഭൂകമ്പത്തെ തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലുമായി 42,259 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യ്തു. തണുത്തുറഞ്ഞ താപനില രക്ഷാപ്രവര്‍ത്തെ ബാധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. .നൂറുകണക്കിനാളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങളുടെ കുന്നുകളിൽ തിരച്ചിൽ നടത്തുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ഭൂകമ്പം പ്രഭാതത്തിനു മുൻപയത് കൊണ്ടുതന്നെ നിവാസികളിൽ പലരും ഉറക്കത്തിലായിരുന്നു, കൂടാതെ മറ്റുചിലർ തണുപ്പും മഴയും മഞ്ഞും നിറഞ്ഞ രാത്രിയെ പോലും വകവെക്കാതെ പുറത്തേക്ക് ഓടി. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ…
Read Moreപൊട്ടിപൊളിഞ്ഞ റോഡ് നവീകരിക്കുന്നു; തൊട്ടുപിന്നാലെ കുഴികളും രൂപപ്പെട്ടു
വിട്ടൽ മല്യ റോഡിൽ നവീകരണം പ്രവർത്തനം നടത്തി മണിക്കൂറുകൾക്കകം കുഴികൾ പ്രത്യക്ഷപെട്ടതായി പരാതി. കുഴികൾ രൂപപെട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് ബി.ബി. എം.പി അധികൃതർ എത്തി കുഴി മൂടിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ബി.ബി.എം.പി ഉദ്യോഗസ്ഥർ പ്രതികരിച്ചു. ബി.ബി. എം.പിയുടെ റോഡ് നവീകരണത്തിന്റെ മേന്മ സംബന്ധിച്ച് പരാതികൾ പതിവാണ്. ഹൈക്കോടതി ഉൾപ്പെടെ പ്രശ്നത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. പരാതികൾ വ്യാപകമായതോടെ പ്രധാന നിരത്തുകളുടെ നവീകരണത്തിന്റെ മേന്മ പരിശോധിക്കാൻ ദേശിയ പാത അതോറിറ്റിയെ ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു
Read Moreജനങ്ങൾക്ക് ഇടയിൽ പ്രിയമേറി ബെംഗളൂരു – മൈസൂരു ഈ ബസ്
ബെംഗളൂരു: കുറഞ്ഞ നിരക്കിൽ കൂടുതൽ വേഗത്തിൽ ബംഗളുരുവിൽ നിന്ന് മൈസുരുവിൽ എത്താമെന്നതിനാൽ കർണാടകം ആർ.ടി.സി. ഇലക്ട്രിക്ക് ബസിനു പ്രിയം ഏറുന്നു. യാത്രക്കാരിൽ നിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് റൂട്ടിൽ 8 ബസുകൾ കൂടി ഉടൻ സർവീസ്‌നടത്തുമെന്ന് ആർ.ടി.സി. പ്രഖ്യാപിച്ചു. കർണാടക ആർ.ടി.സി.യുടെ ആദ്യ ജില്ലാന്തര ഈ ബസ് സർവീസായ മൈസുരുവിലേക്കുള്ള ഇവി പവർ പ്ലസ് ജനുവരി 16 നാണ് സർവീസ് ആരംഭിച്ചത്. നിലവിൽ 2 .45 മണിക്കൂർ കൊണ്ട് മൈസുരുവിലെത്തും. റൂട്ടിൽ സർവീസ് നടത്തുന്ന ഐരാവത് മുല്റ്റി ആക്സിൽ, രാജഹംസ ബസുകളെക്കാൾ വേഗത്തിലെത്തും. ബെംഗളൂരു-…
Read More