‘ജെറ്റ്പാക്ക് സ്യൂട്ടിൽ’പറന്നുയരാൻ തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം

ബെംഗളൂരു : പറക്കാൻകഴിയുന്ന എൻജിൻ ഘടിപ്പിച്ച ജെറ്റ്പാക്ക് സ്യൂട്ടുകൾ വാങ്ങാൻ ഇന്ത്യൻ കരസേന നീക്കം തുടങ്ങി. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ട്അപ്പ് ആയ അബ്സല്യൂട് കോംപസ്റ്റിസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും ആദ്യഘട്ടത്തിൽ 48 സ്യൂട്ടുകൾ പരീക്ഷണത്തിനായി ഏറ്റെടുക്കാൻ ആണ് നീക്കം. എയ്‌റോ ഇന്ത്യ ഷോയിൽ പ്രദർശിപ്പിച്ച സ്യൂട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ സൈന്യം നടപടിതുടങ്ങി. വിവിധ പരിശോധനകൾക്കുശേഷം ഇവയുടെ നിലവാരം ബോധ്യപ്പെട്ടാൽ കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് കമ്പനിയുമായി കരാറിലെത്തും.

യെലഹങ്ക വ്യോമസേനാ താവളത്തിൽ നടക്കുന്ന എയ്റോ ഇന്ത്യയിൽ ഉയറ് പ്രദർശിപ്പിച്ചിട്ടുണ്ട്. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെത്താൻ സൈനികർക്ക് ഇത്തരം സ്യൂട്ടുകൾ ഉപയോഗിക്കാമെന്നതാണ് നേട്ടം. ഒരു ടർബോഎൻജിൻ ഉൾപ്പെടെ അഞ്ച് എൻജിനുകളാണ് ഈ ‘ഉടുപ്പിൽ’ഘടിപ്പിച്ചിരിക്കുന്നത്. ഒരുമിനിറ്റിൽ ഒരുകിലോമീറ്റർ പറക്കാൻശേഷിയുള്ള എൻജിനുകളാണിവ.

80 കിലോഗ്രാം വരെ ഭാരമുള്ള സൈനികർക്ക് പ്രയാസങ്ങളില്ലാതെ ജെറ്റ് സ്യൂട്ടുപയോഗിച്ച് പറക്കാൻ കഴിയും. പരമാവധി 15 മീറ്റർവരെ ഉയരത്തിൽ പറക്കുന്ന ഇവയ്ക്ക് മൂന്നുകിലോഗ്രാമാണ് ഭാരം. നിലവിൽ തുടർച്ചയായി 10 കിലോമീറ്ററോളമേ പറക്കാൻ കഴിയുകയുള്ളൂവെങ്കിലും ഘട്ടംഘട്ടമായി ഇവയുടെ ശേഷി വർധിപ്പിക്കാനുള്ള നടപടികൾ കമ്പനി സ്വീകരിച്ചുവരികയാണ്. ഉപകരണത്തിന്റെ 70 ശതമാനം ഭാഗങ്ങളും തദ്ദേശീയമായാണ് നിർമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us