ബെംഗളൂരു: ജനുവരി 12 മുതൽ 16 വരെ ഹുബ്ബള്ളി-ധാർവാഡിൽ നടക്കുന്ന ദേശീയ യുവജനോത്സവത്തിന്റെ ലോഗോയും ചിഹ്നവും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രകാശനം ചെയ്തു. വെർച്വൽ ഇവന്റിൽ കേന്ദ്ര കൽക്കരി, ഖനനം, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്ര യുവ ശാക്തീകരണ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂർ, കർണാടക യുവ ശാക്തീകരണ, കായിക മന്ത്രി ഡോ സി നാരായണ ഗൗഡ എന്നിവർ പങ്കെടുത്തു.
ഈ വർഷത്തെ യുവജനോത്സവത്തിന്റെ തീം ‘വികാസിത് യുവ, വികാസിത് ഭാരത്’ എന്നതാണ്, കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7,500-ലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. കൂടാതെ സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ജനുവരി 12 ന് ഹുബ്ബള്ളിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഉത്സവം ഉദ്ഘാടനം ചെയ്യുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷത്തെ ദേശീയ യുവജനോത്സവത്തിനും ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ് മീറ്റിനും ആതിഥേയത്വം വഹിക്കാൻ കർണാടകയെ അനുവദിച്ചതിന് ഇന്ത്യാ ഗവൺമെന്റിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. യുവജനോത്സവം വിപുലമായി സംഘടിപ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും സംസ്ഥാനം ഒരുക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
പരിപാടിയുടെ ക്രമീകരണങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു, യുവ നിയമസഭാംഗങ്ങളുടെയും എംപിമാരുടെയും മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും യോഗം നടത്താനും തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹുബ്ബള്ളി-ധാർവാഡിലേക്ക് വരുന്ന യുവാക്കൾക്കായി പ്രത്യേക കോച്ചുകൾ ഘടിപ്പിക്കാൻ റെയിൽവേ ബോർഡ് സമ്മതിച്ചതായി പത്രക്കുറിപ്പിൽ പറയുന്നുണ്ട്. കൂടാതെ യുവജനോത്സവത്തിന്റെ ലോഗോയും ഭാഗ്യചിഹ്നവും രൂപകൽപന ചെയ്തതിൽ താക്കൂർ അഭിനന്ദനം അറിയിച്ചതായി പ്രസ്താവനയിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.