ബെംഗളൂരു: വ്യാഴാഴ്ച ചിഞ്ചനൂരിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ച് മൂന്ന് സ്ത്രീകളടക്കം ആറ് തീർത്ഥാടകർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ചുപേർ സംഭവസ്ഥലത്തുവെച്ചും ആറാമത്തെയാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിനു കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ പറഞ്ഞു.
ജില്ലയിലെ രാംദുർഗ് താലൂക്കിലെ ഹുൽകുണ്ട് ഗ്രാമത്തിൽ നിന്നുള്ള സംഘം സവദത്തിയിലെ രേണുക യല്ലമ്മ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കർണാടക ജലസേചന മന്ത്രി ഗോവിന്ദ് കർജോൾ അറിയിച്ചു.