ബെംഗളൂരു: 110 ഡെബിറ്റ് കാർഡുകൾ, 110 ക്രെഡിറ്റ് കാർഡുകൾ, നിരവധി ബാങ്ക് പാസ്ബുക്കുകൾ, 15 വാണിജ്യ സ്ഥാപനങ്ങളുടെ വ്യാജ സീലുകൾ, ആറ് മൊബൈൽ ഫോണുകൾ, മൂന്ന് ലാപ്ടോപ്പുകൾ. വഞ്ചനാപരമായ മാർഗങ്ങളിലൂടെ ഒരു ഡസനിലധികം പോയിന്റ് ഓഫ് സെയിൽ (PoS) മെഷീനുകൾ എന്നിവ പിഒഎസ് മെഷീൻ തട്ടിപ്പ് നടത്തിയയാളിൽ നിന്ന് പിടിച്ചെടുത്ത് പോലീസ്.
ഉത്തർപ്രദേശിലെ വാരണാസി സ്വദേശിയും ബനശങ്കരി രണ്ടാം സ്റ്റേജിൽ താമസിക്കുന്ന നവനീത് പാണ്ഡെയാണ് റസ്റ്റോറന്റുകളുടെയും ഹോട്ടലുകളുടെയും പേരിൽ വ്യാജ അപേക്ഷകൾ നൽകി വിവിധ ബാങ്കുകളിൽ നിന്ന് സ്വൈപ്പിംഗ് മെഷീനുകൾ നേടിയതെന്ന് പോലീസ് പറഞ്ഞു.
ബനശങ്കരി രണ്ടാം സ്റ്റേജിലെ കിഡംബിസ് കിച്ചൻ റസ്റ്റോറന്റ് നടത്തുന്ന വിവേക് കെഎയുടെ പരാതിയെ തുടർന്നാണ് പോലീസിന് പ്രതിയിലേക്കുള്ള തുംബ്ബ് ലഭിച്ചത്. പ്രതി പറ്റിച്ചിട്ടുള്ള നിരവധി ഇരകളിൽ ഒരാളായിരുന്നു വിവേക്. യെസ് ബാങ്കിന്റെ ഒരു പ്രതിനിധി ഡിസംബർ 26-ന് പിഒഎസ് മെഷീനിനായുള്ള അപേക്ഷ പരിശോധിക്കാൻ റെസ്റ്റോറന്റിൽ എത്തിയപ്പോഴാണ് വിവേക് തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞത്.
കിഡംബിസ് കിച്ചന് പോസ് മെഷീൻ ആവശ്യമാണെന്ന് സാക്ഷ്യപ്പെടുത്തി, നവനീത് പാണ്ഡെ എന്നയാൾ ഫോറം 3 (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) ബാങ്കിൽ സമർപ്പിച്ചുവെന്ന അന്നേരമാണ് വിവേക് മനസിലാക്കുന്നത്. പ്രൊപ്രൈറ്ററുടെ കോളത്തിൽ ഒപ്പിടുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിവേക് പോലീസിൽ പരാതി നൽകിയത്.
പാണ്ഡെയെ ബനശങ്കരി രണ്ടാം സ്റ്റേജിലെ താമസസ്ഥലം കണ്ടെത്തി, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകൾ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പാണ്ഡെയിൽ നിന്ന് കണ്ടെടുത്ത ബാങ്ക് കാർഡുകൾ വിവിധ വ്യക്തികൾക്ക് നൽകിയിരുന്നതായി പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.