ബെംഗളൂരു: വെള്ളിയാഴ്ച ബെലഗാവി റൂറൽ പോലീസ് കസ്റ്റഡിയിലിരിക്കെ മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയായ 45 കാരൻ മരിച്ചു .
ബസൻഗൗഡ പാട്ടീൽ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പോലീസ് വാദിക്കുമ്പോൾ, പോലീസിന്റെ ശാരീരിക പീഡനം മൂലമാണ് മരണം സംഭവിച്ചതെന്ന് ബസൻഗൗഡ പാട്ടീലിന്റെ മകൾ രോഹിണി ആരോപിച്ചു.
ഹുക്കേരി താലൂക്കിലെ ബെല്ലാദ്ബാഗേവാഡി സ്വദേശി പാട്ടീലിനെ കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നു. ബെലഗാവിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാക്കത്തിക്ക് സമീപം അസുഖം ബാധിച്ചതിനെ തുടർന്ന് ചികിത്സ നൽകി. സുഖം പ്രാപിച്ച ശേഷം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സങ്കീർണതകൾ ഉണ്ടായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയോട് പ്രതികരിക്കാൻ കഴിയാതെ ശ്വാസം മുട്ടി. അദ്ദേഹം മരണപെട്ടുവെന്നുമാണ് ഡിസിപി (ലോ ആൻഡ് ഓർഡർ) രവീന്ദ്ര ഗഡായി അറിയിച്ചത്.
പാട്ടീലിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, അദ്ദേഹത്തിന് ഉടൻ ചികിത്സ നൽകി. ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞതായി സിറ്റി പോലീസ് കമ്മീഷണർ ഡോ.എം.ബി ബോറലിംഗയ്യ പറഞ്ഞു. എന്നാൽ പാട്ടീലിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് സിഐഡിക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതൊരു ലോക്കപ്പ് മരണമാണ് എന്നാണ് മകൾ രോഹിണി ആരോപിക്കുന്നത്. അച്ഛന്റെ ശരീരത്തിൽ പാടുകൾ ഉണ്ടായിരുന്നു, എന്റെ പിതാവിന് രക്തസമ്മർദ്ദമോ പ്രമേഹമോ ഇല്ലാതിരുന്നതിനാൽ ഹൃദയസ്തംഭനം മൂലമുള്ള മരണം എന്ന സിദ്ധാന്തം അംഗീകരിക്കാനാവില്ലന്നും രോഹിണി കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.