ഏറെ സ്വത്തും 11 മക്കളും; ആഹാരം പോലുമില്ലാതെ ദയാവധം തേടി ‘അമ്മ

ബെംഗളൂരു: 11 മക്കളുണ്ട് 30 ഏക്കറും 7 വീടുകളും ഉണ്ട്. പക്ഷെ നോക്കാൻ ആരുമില്ലാതെ ആഹാരത്തിനു പോലും കൈയ്യിൽ പണമില്ലാതെ ദയാവധത്തിന് അനുമതി തേടുകയാണ് ഒരമ്മ. സംസ്ഥാനത്തിലെ പുട്ടാവ്വ ഹനമന്തപ്പ എന്ന 78 കാരിയാണ് ദയാവധം തേടി രാഷ്ട്രപതിക്കുള്ള ഹര്ജി പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഹാവേരി ജില്ലാ കമ്മീഷണർക്ക് കൈമാറിയത്.

റാണിബാന്നൂർ രംഗനാഥനാഗാര സ്വദേശിനിയായ ഇവർ ജില്ലാ ഭരണ ഓഫിസിനു മുന്നിൽ ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ട് നാട്ടുകാർ കാര്യം ന്വേഷിച്ചപ്പോഴാണ് അയൽക്കാരുടെ കരുണയിലാണ് ജീവിക്കുന്നതെന്ന് വിവരം പുറത്തറിഞ്ഞത്.

ഏഴ് ആൺമക്കളും നാല് പെണ്മക്കളുമുണ്ട് പക്ഷെ രോഗിയായ തന്നെ സംരക്ഷിക്കാൻ ആരുമില്ലന്നും 30 ഏക്കറും ഫ്ലാറ്റ് ഉൾപ്പെടെ 7 വീടുകളുമുണ്ടായിട്ടും അതിന്റെയൊന്നും വരുമാനത്തിന്റെ പങ്ക് നൽകാൻ മക്കൾ തയ്യാറായില്ലന്നും അയൽക്കാർ ആഹാരം നൽകുന്നത് കൊണ്ടാണ് പട്ടിണി അറിയാത്തതെന്നും ‘അമ്മ പറയുന്നു. ശാരീരികവും മനസികാവമായ പ്രയാസങ്ങൾ സഹിക്കാനാകുന്നില്ലെന്നും മരണമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്നും പുട്ടാവ്വ ഹർജിയിൽ ഉന്നയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us