ബെംഗളൂരു: മികച്ച വേഗതയ്ക്കും സുരക്ഷയ്ക്കും പേരുകേട്ട വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ 18) ബെംഗളൂരുവിനും ഹുബ്ബള്ളിക്കുമിടയിൽ 2023 മാർച്ചോടെ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി ജർദോഷ് വെള്ളിയാഴ്ച അറിയിച്ചു. ബെംഗളൂരു-ഹുബ്ബള്ളി റൂട്ടിൽ 45 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ ഇനിയും പൂർത്തിയാകാനുണ്ടെന്ന് റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. 2022 ഡിസംബറോടെ ഇത് പൂർത്തിയാക്കുകയും രണ്ടോ മൂന്നോ മാസത്തിനുള്ളിൽ വൈദ്യുതീകരണം നടത്തുകയും ചെയ്യുമെന്നും വ്യക്തമാക്കിയ അദ്ദേഹം അടുത്ത വർഷം മാർച്ചോടെ സർവീസ് ആരംഭിക്കുന്നതിനുള്ള നല്ല സാധ്യത ഉണ്ടെന്നും കൂട്ടിച്ചേർത്തു.
മുതിർന്ന പൗരന്മാർക്കുള്ള യാത്രാനിരക്കിൽ ഇളവ് തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അന്വേഷണത്തിന്, റെയിൽവേ ബോർഡ് തീരുമാനമെടുക്കും എന്നും പറഞ്ഞു. ബെംഗളൂരു സബർബൻ റെയിൽ പദ്ധതി അതിന്റെ സമയപരിധി 27 മാസത്തിന് മുമ്പ് പൂർത്തിയാക്കണമെന്ന് ബെംഗളൂരു സെൻട്രൽ എംപി പി സി മോഹൻ അഭ്യർത്ഥിച്ചു.
മൈസൂരുവിനായി രണ്ടാമത്തെ കോച്ചിംഗ് ടെർമിനലിന്റെയും മൈസൂരുവിനും കുടകിനുമിടയിൽ ഒരു റെയിൽവേ ലൈനിന്റെയും ആവശ്യകത മൈസൂരു എംപി പ്രതാപ് സിംഹ ഊന്നിപ്പറഞ്ഞു. ഹവേരി-ഗഡഗ് എംപി ശിവകുമാർ സി ഉദസി ഗഡാഗിനും യെൽവിഗിക്കും ഇടയിൽ ഒരു പുതിയ ലൈൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.