ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നാട്ടിലേക്കും തിരിച്ചുമുള്ള സ്പെഷ്യൽ ബസുകളുടെ എണ്ണം 53 ആയി ഉയർത്തി കർണാടക ആർ ടി സി. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 6, 7 തീയതികളിൽ മാത്രം 29 അധിക സർവീസുകളാണ് കേരളത്തിലേക്ക് ഓടിക്കുന്നത്.
തിരിച്ച് ബെംഗളുരുവിലേക്ക് കൂടുതൽ പേർ മടങ്ങുന്ന 11 നു 24 സ്പെഷ്യൽ സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു. എറണാകുളം തൃശൂർ എന്നിവിടങ്ങളിലേക്ക് എ സി സ്ലീപ്പർ സർവീസുകളും നടത്തും. മൂന്നാർ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, എന്നിവിടങ്ങളിലേക്കും സ്പെഷ്യൽ സർവീസുകളുണ്ട്. തിരക്കിനനുസരിച്ച് കൂടുതൽ ബസുകൾ ഏർപ്പെടുത്തുമെന്ന് കർണാടക ആർ ടി സി കേരളം മേഖല ലൈസൻ ഓഫീസർ ജി പ്രശാന്ത് പറഞ്ഞു.