ബെംഗളൂരു: ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ നഗരത്തില്‍ ഇറച്ചി വെട്ടുന്നതും മാംസാഹാര വില്പനയും നിരോധിതിക്കാൻ പാടില്ലെന്ന് ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുള്‍ മുസ്ലിമീൻ തലവന്‍ അസദുദ്ദീന്‍ ഒവൈസി.
നാളെ ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ മാംസാഹാര നിരോധനം കര്‍ണ്ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഗണേശ ചതുര്‍ത്ഥിയുമായി ബന്ധപ്പെടുത്തി മാംസം നിരോധിക്കാന്‍ പാടില്ല എന്നാണ് ഒവൈസിയുടെ വാദം.
കര്‍ണാടകയിലെ ജനസംഖ്യയുടെ 80 ശതമാനം മാംസം കഴിക്കുന്നവരാണെന്ന് ഒവൈസി പറഞ്ഞു. അതിനാല്‍ തന്നെ കര്‍ണാടക സര്‍ക്കാരിന്റെ ഈ ഉത്തരവ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവയുടെ ലംഘനമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരാള്‍ ധരിക്കുന്നതും കഴിക്കുന്നതും അവരുടെ സ്വന്തം ഇഷ്ടത്തിലാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും, നിരോധനം പിന്‍വലിക്കണമെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
മാംസം വെട്ടുന്നതും വില്‍ക്കുന്നതും മതപരമായ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം എന്ന മുന്നറിയിപ്പ് കണക്കിലെടുത്താണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ മാംസാഹാര വില്പന നിരോധിച്ചിരിക്കുന്നത്. മനപൂര്‍വ്വം അക്രമങ്ങള്‍ സൃഷ്ടിക്കാന്‍ പലരും ശ്രമിച്ചേക്കാം എന്നതുകൂടി അടിസ്ഥാനമാക്കിയാണ് നിരോധനം. ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ചും മാംസാഹാരത്തിന് ബെംഗളൂരു നഗരസഭാ പരിധിയില്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.