ബെംഗളൂരു : നൻമ മലയാളീ കൾചറൽ അസോസിയേഷൻ്റെ ഓണാഘോഷം നാളെയും മറ്റന്നാളുമായി അനേക്കൽ വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട്മെൻ്റ് കാമ്പസിൽ വച്ച് നടക്കും.
മാവേലി വരവേൽപ്പും പുലിക്കളിയും ഉണ്ടായിരിക്കും.
വിവിധ സംസ്ഥാനങ്ങളിലെ നാനാ ഭാഷക്കാർക്ക് കേരളത്തിനെ പറ്റിയും ഓണത്തിനെ പറ്റിയും നഗരത്തിൽ പഠിച്ച് വളരുന്ന നമ്മുടെ കുട്ടികൾക്ക് നാട്ടിലെ പോലെ എങ്ങനെ ഓണം ആഘോഷിക്കാം എന്ന അറിവ് പകരാനും ആണ് ഇത്തരത്തിൽ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തുന്നത്.
ആദ്യ ദിനം ശിങ്കാരി മേളം,തിരുവാതിരക്കളി, മാജിക് ഷോ, നൃത്ത ശിൽപ്പം, വിവിധ കലാപരിപാടികൾ എന്നിവയും തുടർന്ന് ഓണസദ്യയും ഉണ്ടായിരിക്കും.
രണ്ടാം ദിനം വിവിധ കായിക മൽസരങ്ങൾ കളരിപ്പയറ്റ്, കലാപരിപാടികൾ,ഡി.ജെ. എന്നിവ അരങ്ങേറും.
മണവാളൻസ് ജിനൂപിൻ്റെ നേതൃത്വത്തിലുള്ള കളരിപയറ്റ് പ്രദർശനം ഉണ്ടായിരിക്കും.
പ്രോഗ്രാം ഡയറക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ , ഒന്നാം ദിവസം കോർഡിനേറ്റർസ് ആയി സൂരജ്,ശിവറാം എന്നിവരും രണ്ടാം ദിവസം സജിത് ശരത് എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്നാണ് ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.