ബെംഗളൂരു: നഗരത്തിലെ എച്ച് എസ് ആർ ലേഔട്ടിലെ സെക്ടർ 1 വീട്ടിൽ തനിച്ചായിരുന്ന 83കാരി മരിച്ച സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നാല് പേർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നവരാണ്. കൂടാതെ കവർച്ച നടത്തുക എന്ന ഉദ്ദേശത്തോടെ നേപ്പാളിലെ അവരുടെ ഗ്രാമത്തിൽ നിന്ന് നാലുപേരും ചേർന്ന് മറ്റ് രണ്ട് പേരെ കൂടി വിളിച്ചുവരുത്തുകയായിരുന്നു. അവർ ബെംഗളൂരുവിൽ എത്തിയതോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയതെന്ന് അഡീഷണൽ കമ്മീഷണർ (ഈസ്റ്റ്) ഡോ എ സുബ്രഹ്മണ്യേശ്വര റാവു പറഞ്ഞു.
പ്രതികളിലൊരാളായ കടക് സിങ്ങിന് മരിച്ച 83കാരിയുടെ അതേ പ്രദേശത്ത് ജോലി ചെയ്യുന്നതിനാൽ ഒരു സെക്യൂരിറ്റി ജീവനക്കാരനെ ആവശ്യമാണെന്ന് അറിയാമായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. “കടക് സിംഗ് മറ്റ് പ്രതികൾക്കൊപ്പം ഇരയായ ജയശ്രീയുടെ വീട് സന്ദർശിച്ച് സ്വയം പരിചയപ്പെടുത്താനും സെക്യൂരിറ്റി ഗാർഡായി ജോലി തേടാനും ശ്രമിച്ചു. അവർക്ക് ജയശ്രീയുടെ വിശ്വാസം നേടാൻ കഴിഞ്ഞു, ശേഷം
അവരെ ജയശ്രീയുടെ വീടിനുള്ളിൽ കയറാൻ ഉള്ള സ്വാതന്ത്രവും അനുവദിച്ചു. ഉടൻ തന്നെ പ്രതി അലമാരയിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കാൻ തുടങ്ങി. ഇതിനെ എതിർത്തപ്പോൾ അവർ ജയശ്രീയെ കൊലപ്പെടുത്തി ഓടിപ്പോവുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.
മോഷണം പോയ സ്വർണവും ആഭരണങ്ങളും ലക്ഷക്കണക്കിന് പണവുമാണ് ഇപ്പോൾ പോലീസ് കണ്ടെടുത്തത്. ഐപിസി സെക്ഷൻ 302 (കൊലപാതകത്തിനുള്ള ശിക്ഷ), 397 (മരണശ്രമത്തോടുകൂടിയ കവർച്ച), 449 (വീട്ടിൽ അതിക്രമിച്ച് കയറി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളിലൊരാൾ ബെംഗളൂരുവിൽ നിന്ന് നേപ്പാളിലേക്കുള്ള സ്വകാര്യ ബസിൽ രക്ഷപ്പെട്ടെങ്കിലും കാൺപൂരിന് സമീപമുള്ള ഹൈവേ ടോൾ ഗേറ്റിൽ വെച്ച് പോലീസ് പിടികൂടിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
മുതിർന്ന പൗരയും എച്ച്എസ്ആർ ലേഔട്ടിലെ സെക്ടർ 1ൽ താമസക്കാരിയുമായ ജയശ്രീ, സർക്കാർ ഉദ്യോഗസ്ഥനായിരുന്ന തന്റെ ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്നു താമസം. നാല് വീടുകളുള്ള ഇരുനില കെട്ടിടത്തിലാണ് അവൾ താമസിച്ചിരുന്നത്. അതിൽ മൂന്ന് വീടുകൾ വാടകയ്ക്ക് നൽകി, നാലാമത്തെ വീട്ടിൽ ജയശ്രീ തനിച്ചായിരുന്നു താമസിച്ചിരുന്നത്. രണ്ട് ആൺമക്കളാണ് അവർക്കുള്ളത്, അവരിൽ ഒരാൾ വിദേശത്ത് സ്ഥിരതാമസമാക്കി, മറ്റൊരാൾ ലിംഗരാജപുരത്ത് താമസിക്കുന്നു.
ഒരു വാടകക്കാരനാണ് മൃതദേഹം കണ്ടെത്തിയതും പോലീസിൽ വിവരമറിയിക്കുകയും ചെയ്തത് തുടർന്ന് പോലീസ് എത്തി സ്ഥലത്ത് തിരച്ചിൽ നടത്തുകയും പ്രതിയെ തിരിച്ചറിയാൻ പോലീസ് ഫോറൻസിക് വിദഗ്ധരുടെ സഹായം തേടുകയും ചെയ്തു. പ്രതികളെ പിടികൂടാൻ അഞ്ച് സംഘങ്ങളെയാണ് രൂപീകരിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ അവരുടെ പശ്ചാത്തലവും പെരുമാറ്റവും ഏതെങ്കിലും ഏജൻസി പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എല്ലാ താമസക്കാരും ജാഗ്രത പാലിക്കണമെന്നും ഡിസിപി സൗത്ത് ഈസ്റ്റ് സി കെ ബാബ പറഞ്ഞു. അവരുടെ പേരും ഫോൺ നമ്പറും പോലുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തുകയും അവരുടെ കുടുംബാംഗങ്ങളെ കാര്യങ്ങൾ അറിയിക്കുകയും വേണം. ഇന്ത്യൻ വംശജരല്ലാത്ത ആളുകളെ നിയമിക്കുമ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിചെർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.