ബെംഗളൂരു: മണ്ഡ്യ ജില്ലയുടെ വികസനത്തിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 2,500 കോടി അനുവദിച്ചതായി സെറികൾച്ചർ, യുവജനകാര്യ, കായിക മന്ത്രി കെ സി നാരായണഗൗഡ പറഞ്ഞു. ബി.ജെ.പി സർക്കാർ ജില്ലയുടെ വികസനത്തിനാണ് ഊന്നൽ നൽകുന്നതെന്നും മൈഷുഗർ ഫാക്ടറി പുനരുജ്ജീവിപ്പിക്കാനും പാണ്ഡവപുരത്ത് പി.എസ്.എസ്.കെ പഞ്ചസാര ഫാക്ടറി പുനരാരംഭിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരംഗപട്ടണയിൽ കെംപഗൗഡ ജയന്തിയിൽ സംസാരിക്കവെയാണ് മണ്ഡ്യ ജില്ലയുടെ നേതൃത്വം ഏറ്റെടുക്കാൻ മുതിർന്ന ബിജെപി മന്ത്രി ആർ അശോകനോട് അദ്ദേഹം ആവശ്യപ്പെട്ടത്. ജില്ലയിൽ വംശീയ രാഷ്ട്രീയത്തിന്റെ വളർച്ച തടയണമെന്ന് എംപി സുമലത അംബരീഷ് ജനങ്ങളോട് ആവശ്യപ്പെട്ടു. കെആർഎസ് അണക്കെട്ടിന് സമീപത്തെ ഖനന പ്രവർത്തനങ്ങൾ നിർത്തണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.