ഇടുക്കി: സ്വാതന്ത്ര്യദിനത്തിൽ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനില്‍ ക്രമക്കേട്. ജില്ലയിൽ കുടുംബശ്രീ വിതരണത്തിനായി കൊണ്ടുവന്ന ഒരു ലക്ഷത്തിലധികം ദേശീയ പതാകകൾ ഉപയോഗശൂന്യമായി. പതാകയുടെ വലുപ്പത്തിലും അശോക ചക്രത്തിന്‍റെ ആകൃതിയിലും മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നിരവധി ദേശീയ പതാകകൾ പാഴായി. കരാർ കുടുംബശ്രീ പിൻവലിച്ചെന്നും ആരോപണമുണ്ട്. 30 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. കൊടികൾ നിർമ്മിച്ച് പഞ്ചായത്തുകൾക്ക് നൽകാനുള്ള ചുമതല കുടുംബശ്രീ മിഷനായിരുന്നു. ജില്ലയിലെ 20 അപ്പാരൽ കുടുംബശ്രീ യൂണിറ്റുകൾ യോഗം ചേർന്ന് കൺസോർഷ്യം രൂപീകരിച്ച് കരാർ നൽകി. എന്നാൽ, ഈ കുടുംബശ്രീ യൂണിറ്റുകൾ സ്വന്തം ദേശീയപതാകകൾ നിർമ്മിക്കുന്നതിനുപകരം കേരളത്തിന് പുറത്തുള്ള ബെംഗളൂരു ആസ്ഥാനമായുള്ള രണ്ട് കമ്പനികളെ ചുമതലപ്പെടുത്തി. അവർ നൽകിയ ദേശീയ പതാകകൾ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഉപയോഗശൂന്യമായി. ദേശീയ പതാകയുടെ നിർമ്മാണത്തിന് 28 രൂപയാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, വലിയ വിലയില്ലാത്ത ദേശീയപതാകകൾ ഇടുക്കി ജില്ലയിൽ വിതരണത്തിനായി കൊണ്ടുവന്നു. ഇതോടെയാണ് കരാർ നൽകിയതിൽ കമ്മീഷന് പങ്കുണ്ടെന്ന ആരോപണം ഉയർന്നത്. കുടുംബശ്രീയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കണമെന്നാണ് ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റ് ഇട്ട 27 പേർക്കെതിരെ പരാതി നൽകി ഹണി റോസ്
കൊച്ചി: ഫേസ്ബുക്കിലെ സൈബർ ആക്രമണത്ത തുടർന്ന് 27 പേർക്കെതിരെ പരാതി നല്കി... -
ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കൊച്ചി: ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു.... -
സ്കൂൾ ബസ് മറിഞ്ഞ് അപകടം; 15 കുട്ടികൾക്ക് പരിക്ക്
കണ്ണൂർ: സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ വളക്കൈയില്‍...